banner

കൊല്ലത്ത് അച്ഛനെ മകൻ ചുറ്റിക കൊണ്ട് അടിച്ചു കൊലപ്പെടുത്തി!, മരിച്ചത് മൂന്നാംകുറ്റി ജംഗ്ഷന് സമീപം കട നടത്തുന്നയാൾ, ക്രൂരതയ്ക്കുശേഷം കടയടച്ചു പോകാൻ ശ്രമിച്ച മകനെ സമീപത്തുണ്ടായിരുന്നവർ പിടിച്ചുനിർത്തി പോലീസിന് കൈമാറി


സുധീർ ജമാലുദ്ധീൻ 
കൊല്ലം : കല്ലുംതാഴം മൂന്നാംകുറ്റി ജംഗ്ഷന് സമീപം സ്വകാര്യസ്ഥാപനത്തിന്റെ ഉടമയും മകനും തമ്മിലുള്ള തർക്കത്തെ തുടർന്ന് അച്ഛൻ മരിച്ചു. മൂന്നാംകുറ്റി ജംഗ്ഷനിൽ പ്രവർത്തിക്കുന്ന സിറ്റി മാക്സ് കളക്ഷൻസ് എന്ന കടയുടെ ഉടമ രവീന്ദ്രൻ ആണ് മരിച്ചത്. മകൻ അച്ഛനെ ചുറ്റിക കൊണ്ട് അടിച്ചു കൊലപ്പെടുത്തുകയായിരുന്നു എന്നാണ് ലഭ്യമാകുന്ന പ്രാഥമിക വിവരം.

ഇന്ന് ഉച്ചയോടെ കൂടിയാണ് സംഭവം കടയ്ക്കു മുന്നിൽ അച്ഛനും മകനും തർക്കം ഉണ്ടാകുന്നത് സമീപത്തുണ്ടായിരുന്നവർ ശ്രദ്ധിച്ചിരുന്നു. ഇതിന് പിന്നാലെ തർക്കം മൂർച്ഛിച്ചു ഇരുവരും അകത്തു കയറി പോകുന്നതും ഇ സമയം അടുത്തുള്ളവർ കണ്ടു. കുറച്ചുനേരം കഴിഞ്ഞ് മകൻ കടയടയ്ക്കുന്നത് ശ്രദ്ധയിൽപ്പെട്ട മുകളിൽനിലയിലെ കടയുടമയാണ് ഇദ്ദേഹത്തെ തടഞ്ഞുനിർത്തി പരിശോധിച്ച് പോലീസിനെ വിളിച്ചത്. തുടർന്നാണ് ക്രൂരമായ കൊലപാതകത്തിന്റെ കഥ പുറത്തുവന്നത്. സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ വരും മണിക്കൂറുകളിൽ ലഭ്യമാകും.

Developing Story please wait... 

Post a Comment

0 Comments