സ്വന്തം ലേഖകൻ
നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയ്ക്കെതിരായ മാധ്യപ്രവർത്തകയുടെ പരാതിയിൽ സ്ത്രീപീഡനം ഉൾപ്പെടെ ചുമത്തി നടനെ അറസ്റ്റ് ചെയ്യാൻ നീക്കം നടക്കുന്നതായി ആരോപണം. പ്രധാനമന്ത്രി നരേന്ദ്രമോദി തൃശൂരിൽ എത്തുന്ന ദിവസം തന്നെ സുരേഷ് ഗോപിയെ അറസ്റ്റ് ചെയ്യുവാനുള്ള നീക്കമാണ് നടക്കുന്നതെന്നാണ് പാർട്ടിയിലെ ഒരു വിഭാഗം നേതാക്കളിൽ നിന്ന് അഭ്യൂഹമായി പടരുന്നത്. മാധ്യപ്രവർത്തകയുടെ പരാതിയിൽ സുരേഷ് ഗോപിക്കെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തി. മൂന്നിനാണ് പ്രധാനമന്ത്രി എത്തുന്നത്. പ്രധാനമന്ത്രിയുടെ പരിപാടിക്കെതിരെയുള്ള നീക്കമാണെന്നാണ് സംശയം. സുരേഷ് ഗോപിയെ വേദിയിൽ നിന്നും മാറ്റി നിർത്തുകയാണ് ലക്ഷ്യം.
നടക്കാവ് പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ സുരേഷ് ഗോപിക്കെതിരെ കൂടുതൽ ഗുരുതരമായ വകുപ്പുകൾ ചുമത്തിയതായിട്ടാണ് വിവരം. മുമ്പ് 354 വകുപ്പിലെ 1,4 ഉപവകുപ്പുകളാണ് ചുമത്തിയത്. എന്നാൽ ഇപ്പോൾ 354 വകുപ്പ് പൂർണമായും സുരേഷ് ഗോപിക്കെതിരെ ചുമത്തികൊണ്ടാണ് പോലീസ് കുറ്റപത്രം സമർപ്പിക്കാൻ നീക്കം നടത്തുന്നത്.
പോലീസ് രണ്ട് ദിവസത്തിനുള്ളിൽ കോടതിയിൽ കുറ്റപത്രം സമർപ്പിക്കും. സ്ത്രീ പീഡനക്കേസിൽ സുരേഷ് ഗോപിയെ സ്ത്രീ പീഡനക്കേസിൽ കുടുക്കി കളങ്കിതനെന്ന് വരുത്തി തീർക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇതെന്നാണ് വിവരം. നവകേരള യാത്രയുമായി ബന്ധപ്പെട്ട തിരക്കു കൊണ്ടാണ് കുറ്റപത്രം സമർപ്പിക്കാൻ വൈകിയതെന്നാണ് പോലീസിൽ നിന്നും ലഭിക്കുന്ന വിവരം.
%20-%20Copy%20-%202023-12-26T075629.539.jpg)
0 Comments