banner

അയ്യപ്പഭക്തർക്ക് കുടിവെള്ളവും ലഘു ഭക്ഷണവും വിതരണം ചെയ്ത് എസ്.ഡി.പി.ഐ പ്രവർത്തകർ


സ്വന്തം ലേഖകൻ
വൈക്കം : ശബരിമലയിൽ തിരക്ക് വർദ്ധിച്ചതിന്റെ ഭാഗമായി വാഹനങ്ങൾ വഴിയിൽ തടഞ്ഞിട്ടതിനെ തുടർന്ന് ബുദ്ധിമുട്ട് അനുഭവിച്ച കുട്ടികളടക്കമുള്ള അയ്യപ്പഭക്തർക്ക് വൈക്കം മഹാദേവക്ഷേത്രത്തിന്റെ വടക്കേ നടയിൽ എസ്.ഡി.പി.ഐ വൈക്കം മണ്ഡലം കമ്മിറ്റി കുടിവെള്ളവും ലഘു ഭക്ഷണവും വിതരണം ചെയ്തു.

ജില്ലാ സെക്രട്ടറി നിസാം ഇത്തിപ്പുഴ, എസ്.ഡി.പി.ഐ വൈക്കം മണ്ഡലം കമ്മിറ്റി പ്രസിഡന്റ് നവാസ് വൈക്കം, റഫീഖ് മങ്ങാടൻ, ബഷീർ സുബൈർ തുടങ്ങിയവർ നേതൃത്വം നൽകി.

Post a Comment

0 Comments