banner

കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം!, 18ഉം 21ഉം വയസ്സുകാരായ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം


സ്വന്തം ലേഖകൻ
തിരുവനന്തപുരം : തിരുവനന്തപുരം അരുവിക്കരയിൽ കെ.എസ്.ആര്‍.ടി.സി. ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. അരുവിക്കര സ്വദേശികളും അയൽവാസികളുമായ ഷിബിൻ (18), നിധിൻ (21) എന്നിവരാണ് മരിച്ചത്. അരുവിക്കര പഴയ പോലീസ് സ്റ്റേഷന് സമീപത്ത് വെച്ചായിരുന്നു അപകടം.

വെള്ളനാട് നിന്നും കിഴക്കേക്കോട്ടയിൽ പോകുകയായിരുന്നു കെ.എസ്.ആർ.ടി.സി. ബസ്. അരുവിക്കരയിൽ നിന്നും വെള്ളനാട് ഭാഗത്തേക്ക്‌ പോകുകയായിരുന്നു യുവാക്കൾ.

ബൈക്ക് നിയന്ത്രണം വിട്ട് കെ.എസ്.ആർ.ടി.സി. ബസിൽ ചെന്നിടിക്കുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. . ഉടൻ തന്നെ ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അപകടത്തിന് ശേഷം ബസ് സൈഡിലെ ഓഡിയിലേക്ക് ചരിഞ്ഞു. ബസിന്റെ മുന്‍വശത്തെ ഗ്ലാസ് തകര്‍ന്നിട്ടുണ്ട്. ബസിലെ രണ്ട് യാത്രികര്‍ക്കും പരിക്കേറ്റിട്ടുണ്ട്.

Post a Comment

0 Comments