banner

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചു!, യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ വീടിന് നേരെ അജ്ഞാതരുടെ ആക്രമണം, പിന്നില്‍ സിപിഎം പ്രവര്‍ത്തകരെന്ന് കോണ്‍ഗ്രസ്


സ്വന്തം ലേഖകൻ
തിരുവനന്തപുരം : കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ വീടിനുനേരെ ആക്രമണം. ആറ്റിങ്ങല്‍ നിയോജകമണ്ഡലം പ്രസിഡന്റ് സുഹൈലിന്റെ ആലങ്കോട്ടുള്ള വീടിനു നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തിന് പിന്നില്‍ സിപിഐഎം ആണെന്നാണ് ഉയരുന്ന ആരോപണം.

നൂറോളംപേരടങ്ങുന്ന കെ എസ് യു, യൂത്ത് കോണ്‍ഗ്രസ്, മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് പ്രതിഷേധത്തിനെത്തിയത്. ഈ സമയം സ്ഥലത്തുണ്ടായിരുന്ന ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പ്രതിഷേധക്കാരെ നേരിടാന്‍ രംഗത്തെത്തി. തുടര്‍ന്ന് ഇരുകൂട്ടരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി.

ബുധനാഴ്ച രാത്രി 8.20ഓടെ വര്‍ക്കലയിലെ നവകേരളസദസ്സ് പൂര്‍ത്തിയാക്കി മുഖ്യമന്ത്രിയും മന്ത്രിമാരും ആറ്റിങ്ങലിലേക്കു വരുമ്പോഴായിരുന്നു കരിങ്കൊടി പ്രതിഷേധം.

Post a Comment

0 Comments