banner

കടന്നൽ ആക്രമണം!, പത്തിലധികം പേർക്ക് ആക്രമണത്തിൽ പരിക്കേറ്റു, സാരമായി പരിക്കേറ്റ 2 പേർ ചികിത്സയിൽ


സ്വന്തം ലേഖകൻ
കോഴിക്കോട് : കോഴിക്കോട് കല്ലാച്ചിയിൽ കടന്നലിന്റെ ആക്രമണത്തിൽ 10 ലധികം പേർക്ക് കുത്തേറ്റു.കല്ലാച്ചി കുമ്മങ്കോട് കള്ള് ഷാപ്പ് പരിസരത്ത് ഇന്ന് ഉച്ചയ്ക്ക് 1.30 ഓടെയാണ് സംഭവം നടന്നത്. 

റോഡിലൂടെ പോവുകയായിരുന്ന ഇരുചക്ര വാഹന യാത്രക്കാർക്കും കുത്തേറ്റിട്ടുണ്ട്. കടന്നൽ ആക്രമണത്തിൽ സാരമായി പരിക്കേറ്റ രണ്ട് പേരെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.

Post a Comment

0 Comments