banner

പാകിസ്താനിൽ ചാവേറാക്രമണം!, ബലൂചിസ്താൻ മേഖലയിലുണ്ടായ ആക്രമണത്തിൽ 15 പേർ കൊല്ലപ്പെട്ടു


സ്വന്തം ലേഖകൻ
ഇസ്ലാമാബാദ് : പാകിസ്താനിലെ ബലൂചിസ്താൻ മേഖലയിലുണ്ടായ വിഘടനവാദികളുടെ ആക്രമണത്തിൽ 15 പേർ കൊല്ലപ്പെട്ടു. മൂന്ന് ചാവേറുകൾപ്പെട്ട സംഘമായിരുന്നു അക്രമത്തിന് പിന്നിൽ. തിങ്കളാഴ്ച വെെകീട്ടായിരുന്നു ആക്രമണം.

രണ്ട് സാധാരണക്കാരടക്കം 15 പേർ കൊല്ലപ്പെട്ടതായി പാക് സെെന്യം അറിയിച്ചു. മൂന്ന് ചാവേറുകളുൾപ്പെടെ ഒമ്പത് വിഘടനവാദികൾ കൊല്ലപ്പെട്ടതായും സെെന്യം വ്യക്തമാക്കി.

ബലൂചിസ്താനിലെ വിഘടനവാദ ​സംഘങ്ങളിലൊന്നായ ബലൂച് ലിബറേഷൻ ആർമി ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തതായാണ് റിപ്പോർട്ടുകൾ.

Post a Comment

0 Comments