സ്വന്തം ലേഖകൻ
ആലപ്പുഴ : യുവതിയുടെ ചിത്രം എഡിറ്റുചെയ്ത് നഗ്‌ന ചിത്രങ്ങളാക്കി സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചയാളെ മാന്നാര്‍ പോലീസ് അറസ്റ്റുചെയ്തു. മാവേലിക്കര കണ്ണമംഗലം കടവൂര്‍ വിളയില്‍ കിഴക്കേതില്‍ ജിഷ്ണു (19)വിനെയാണു യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് അറസ്റ്റുചെയ്തത്.
ഇന്‍സ്റ്റഗ്രാമില്‍നിന്നു യുവതിയുടെ ഫോട്ടോ എടുത്ത് നഗ്‌നചിത്രങ്ങളാക്കി യുവതിയുടെ സുഹൃത്തുക്കളുടെ ഫോണിലേക്ക് അയക്കുകയായിരുന്നു. യുവതി മാന്നാര്‍ പോലീസില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് ഇന്‍സ്പെക്ടര്‍ ജോസ് മാത്യുവിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണു പ്രതിയെ അറസ്റ്റ് ചെയ്തത്.

0 Comments