കൊല്ലം : കൊട്ടിയത്ത് വൻ കഞ്ചാവ് വേട്ട. കൊട്ടിയം തഴുത്തലയിൽ നിന്നും 20.600 കിലോ കഞ്ചാവാണ് കൊല്ലം ഡാൻസാഫ് ടീമും കൊട്ടിയം പോലീസും ചേർന്ന് പിടികൂടിയത്. സംഭവത്തിൽ തഴുത്തല സ്വദേശികൾ ഉൾപ്പെടെ ആറുപേർ പിടിയിലായി. കൊട്ടിയം തഴുത്തല സ്വദേശി അനൂപ്, തഴുത്തല മിനി കോളനിയിൽ രാജേഷ്, രതീഷ്, അജ്മൽ ഖാൻ, കുറുമണ്ണ സ്വദേശി അനുരാജ്, മിനി കോളനിയിൽ ജോൺസൺ തുടങ്ങിയവരാണ് പിടിയിലായത്.
ബുധനാഴ്ച രാവിലെ 3:00 മണിയോടെ കൊല്ലം സിറ്റി പോലീസ് കമ്മീഷണർക്ക് ലഭിച്ച രഹസ്യ വിവരത്തിന് തുടർന്ന് നടത്തിയ പരിശോധനയിലാണ്
ഇവർ കുടങ്ങിയത്. വിശാഖപട്ടണത്തു നിന്നും സേലം വഴി തെങ്കാശിയിൽ എത്തിയ ഇവർ കൊട്ടിയത്തേക്ക് വരുന്നതാണ് വിവരം ലഭിച്ചത്. തുടർന്ന് കൊട്ടിയം പോലീസും ഡാൻസാഫ് ടീമും ചേർന്ന് തഴുത്തല മിനി കോളനിയിൽ മാനുവൽ എന്ന് വിളിക്കുന്ന ജോൺസൺ നടത്തുന്ന വർക്ക്ഷോപ്പിൽ തിരച്ചിൽ നടത്തിയത്.
ആദ്യം പ്രതികൾ പോലീസിനെ ചെറുത്ത് നിൽക്കാൻ നോക്കിയെങ്കിലും പോലീസ് ഇവരെ കീഴ്പ്പെടുത്തുകയായിരുന്നു.
ഡാൻസാഫ് ടീമിന് പുറമേ കൊട്ടിയം എസ്.എച്ച്.ഒ ധർമജിത്ത്, എസ്.ഐ നിതിൻ നളൻ, എ.എസ്.ഐ ഫിറോസ് ഖാൻ, സുരേന്ദ്രൻ, സി.പി.ഒ മാരായ രമ്യ, ജാസിം തുടങ്ങിയവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

0 Comments