2024-ലെ പൊതു തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തയ്യാറെടുപ്പുകൾ ഒന്നും നടത്തില്ലെന്ന വിമർശനം ആം ആദ്മി പാർട്ടി എം.എൽ.എയുടെ ട്വീറ്റ്. 3024 ലെ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്നതെന്നും ഇന്ത്യ യോഗം കൃത്യമായി നടത്തുന്നില്ലെന്നും എ പി എം എൽ എ നരേഷ് ബല്യാൻ ട്വീറ്റിൽ ചൂണ്ടികാട്ടി.
രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രക്കും എ പി എം എൽ എയുടെ വക പരിഹാസമുണ്ടായിരുന്നു. രാഹുൽ ഗാന്ധിയുടെ ന്യായ യാത്ര കേവലം വിനോദയാത്രയാണെന്നാണ് നരേഷ് ബല്യാൻ പരിഹസിച്ചത്. എന്നാൽ വലിയ വിവാദമായതോടെ നരേഷ് ബല്യാൻ ട്വീറ്റ് ചെയ്തു. വിഷയത്തോട് എ പി നേതൃത്വം പരസ്യമായി പ്രതികരിച്ചിട്ടില്ല.
0 Comments