banner

കൊല്ലത്ത് കണ്ണനല്ലൂരിൽ ഭർതൃമതിയായ 27കാരി വെള്ളക്കെട്ടിൽ ചാടി മരിച്ചു!, തിങ്കളാഴ്ച രാത്രിയോടെ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തിയത് ചൊവ്വാഴ്ച ഉച്ചയോടെ, അന്വേഷണം


കൊല്ലം : കണ്ണനല്ലൂരിൽ ഭർതൃമതിയായ യുവതി വെള്ളക്കെട്ടിൽ ചാടി മരിച്ചു. കണ്ണനല്ലൂർ, മുട്ടയ്ക്കാവ്, മഞ്ഞക്കുഴി ബാഫക്കി മൻസിലിൽ മഹറൂഫിന്റെ ഭാര്യ അസീന (മാർജാന, 27) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി പതിനൊന്നരയോടെയാണ് യുവതി വീടിന് സമീപത്തെ വെള്ളക്കെട്ടിലേക്ക് ചാടിയത്. പിന്നാലെ ഇതുവഴി കടന്നു പോയ യുവാക്കൾ പോലീസിലും ഫയർഫോഴ്സിലും വിവരമറിയിച്ചെങ്കിലും തിങ്കളാഴ്ച രാത്രി വൈകി നടത്തിയ തിരച്ചിൽ ഫലം കണ്ടെത്തിയിരുന്നില്ല. പിന്നാലെ പോലീസ് മിസിംഗ് കേസ് രജിസ്റ്റർ ചെയ്യുകയും ചൊവ്വാഴ്ച രാവിലെ തിരച്ചിൽ പുനരാരംഭിക്കുകയായിരുന്നു. ഉച്ചയോടെ യുവതിയുടെ മൃതദേഹം കണ്ടെത്തി. സംഭവസമയത്ത് അസീനയും മൂന്ന് മക്കളുമാണ് വീട്ടിൽ ഉണ്ടായിരുന്നത്. സ്വകാര്യാവശ്യത്തിനായി തിരുവനന്തപുരത്ത് പോയ ഭർത്താവ് മഹറൂഫ് നാട്ടിൽ തിരിച്ചെത്തിയിട്ടുണ്ട്. കണ്ണനല്ലൂർ പോലീസ് ഇൻക്വസ്റ്റ് തയ്യാറാക്കി മൃതദേഹം പോസ്റ്റ്മോമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. 

പോലീസ് പറയുന്നത് ഇങ്ങനെ :
തിങ്കളാഴ്ച രാത്രിയോടെ മണിയോടെ യുവതിയുടെ വീടിന് സമീപത്തെ റോഡിൽക്കൂടി ഒരു സ്ത്രീ ഓടിപ്പോകുന്നതായി ബൈക്ക്  യാത്രികരായ യുവാക്കളുടെ ശ്രദ്ധയിൽപ്പെട്ടു. ഇവർ ബൈക്ക് നിർത്തിയപ്പോഴേക്കും സ്ത്രീ സമീപമുള്ള വെള്ള
ക്കെട്ടിലേക്ക് ചാടിയിരുന്നു. കണ്ണനല്ലൂർ മുട്ടക്കാവ് മഞ്ഞക്കുഴിയിൽ  പാടത്ത് നിന്നും കളിമണ്ണ് എടുത്തതിനെത്തുടർന്ന് 100 അടിയിലധികം താഴ്ചയുള്ള വെള്ള
ക്കെട്ടിലാണ് ചാടിയത്. യുവാക്കൾ വിവരറിയിച്ചതിനെത്തുടർന്ന് നാട്ടുകാരും കണ്ണനല്ലൂർ പോലീസും ഫയർഫോഴ്സും ചേർന്ന് തെരച്ചിൽ നടത്തിയെങ്കിലും ഇരുട്ടും വെള്ള കെട്ടിലെ ആഫ്രിക്കൻ പായലും കാരണം തെരച്ചിൽ ദുഷ്കരമായതിനാൽ രാത്രിയിലെ അന്വേഷണം അവസാനിപ്പിച്ചു.  ചൊവ്വാഴ്ച രാവിലെ എട്ട് മണിയോടെ കുണ്ടറയിൽ നിന്നെത്തിയ ഫയർ ആന്റ്  റെസ്ക്യൂ ടീം മണിക്കൂറുകളോളം നടത്തിയ തെരച്ചിലിൽ ആണ് മൃതദേഹം കണ്ടെത്തിയത്.

Post a Comment

0 Comments