banner

ഒമ്പതാംക്ലാസ് വിദ്യാർഥിനി പ്രസവിച്ചു!, പെൺകുട്ടിക്ക് സഹപാഠിയായ പത്താം ക്ലാസ് വിദ്യാര്‍ഥിയുമായി ബന്ധമെന്ന് പോലീസ്, പിന്നാലെ ഹോസ്റ്റൽ വാർഡന് സസ്‌പെൻഷൻ


സ്വന്തം ലേഖകൻ
ബെംഗളൂരു : ഒമ്പതാംക്ലാസുകാരി ആണ്‍കുട്ടിയ്ക്ക് ജന്മം നല്‍കിയ സംഭവത്തില്‍ ഹോസ്റ്റല്‍ വാര്‍ഡനെ സസ്‌പെന്റുചെയ്തു. കര്‍ണാടകയിലെ ചിക്കബല്ലാപുരിലാണ് സംഭവം. സാമൂഹികക്ഷേമ വകുപ്പിന്റെ ഹോസ്റ്റലില്‍ താമസിച്ചായിരുന്നു പെണ്‍കുട്ടി സ്‌കൂളില്‍ പോകുന്നത്‌. എന്നാല്‍ കുട്ടിയ്ക്ക് ഹോസ്റ്റലില്‍ മതിയായ ഹാജര്‍ ഇല്ലായിരുന്നുവെന്നും പതിവായി ബന്ധുവിനെ സന്ദര്‍ശിക്കാറുണ്ടെന്നും അന്വേഷണത്തില്‍ കണ്ടെത്തി.

പത്താം ക്ലാസില്‍ പഠിച്ചിരുന്ന വിദ്യാര്‍ഥിയുമായി പെണ്‍കുട്ടിയ്ക്ക് ബന്ധമുണ്ടായിരുന്നുവെന്നും ഇരുവരും ഒരേ സ്‌കൂളിലായിരുന്നുവെന്നും ഇന്ത്യ ടുഡേ റിപ്പോര്‍ട്ടുചെയ്തു. എന്നാല്‍ ആണ്‍കുട്ടി പത്താം ക്ലാസ് കഴിഞ്ഞതോടെ ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങി ബെംഗളൂരുവിലേക്ക് പോയി. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ മെഡിക്കല്‍ പരിശോധന നടത്തിയിരുന്നെങ്കിലും ഗര്‍ഭിണിയാണെന്ന വിവരം മറച്ചുവെച്ചു.

ഒരുവര്‍ഷം മുമ്പ്, എട്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ് കുട്ടി ഹോസ്റ്റലില്‍ ചേര്‍ന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.കുട്ടി ഹോസ്റ്റലില്‍ വരാതായിട്ട് കുറച്ചുനാളായെന്നാണ് ടുംകുര്‍ സാമൂഹികക്ഷേമവകുപ്പ് ജോയിന്റ് ഡയറക്ടര്‍ എസ്. കൃഷ്ണപ്പ പറയുന്നത്. വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പോയപ്പോഴാണ് ഗര്‍ഭിണിയാണെന്ന വിവരം അറിയുന്നത്.

വിഷയം സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറുമെന്നും അദ്ദേഹം അറിയിച്ചു.അതേസമയം, പത്താംക്ലാസില്‍ പഠിച്ചിരുന്ന ആണ്‍കുട്ടിയ്ക്കായുള്ള അന്വേഷണത്തിലാണ് പോലീസ്. സംഭവത്തില്‍ പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Post a Comment

0 Comments