banner

താരനെ അകറ്റാൻ എല്ലാം പരീക്ഷിച്ചോ?, ആവണക്കെണ്ണ പരിഹാരമായേക്കും, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ


സ്വന്തം ലേഖകൻ
സൗന്ദര്യത്തിന്റെ കാര്യത്തിൽ ഏറെ പ്രാധാന്യമുള്ള ഒന്നാണ് തലമുടി. നല്ല ആരോഗ്യവും നീളവും ഉള്ളും ഉള്ള മുടി കാഴ്ചയ്ക്കും ഏറെ ഭംഗി നൽകുന്നതാണ്. എന്നാൽ നിങ്ങളുടെ തലമുടി ഓരോ തവണ ചീകിെയൊതുക്കുമ്ബോഴും നിങ്ങളുടെ തലയോട്ടിയില്‍ നിന്ന് തോളിലേക്ക് വീഴുന്ന വെളുത്ത അടരുകളാണ് താരൻ എന്ന് പറയുന്നത്. ഇത് കൂടുതലും ആളുകൾ നേരിടുന്ന പ്രശ്നങ്ങളാണ്. വളരെ പെട്ടെന്ന് തന്നെ താരന്‍ വ്യാപിക്കുന്ന ഒന്നാണ്. അതുകൊണ്ടുതന്നെ താരനെ നേരിടാൻ നിരവധി മാർഗ്ഗങ്ങൾ ആണ് ഉള്ളത്. അവ എന്തൊക്കെ എന്ന് നോക്കാം. 

ഇന്ന് വിപണിയില്‍ താരനെ നേരിടാനും അകറ്റിനിര്‍ത്താനുമായി വിവിധതരം എണ്ണകള്‍ ഇറങ്ങുന്നുണ്ടെങ്കിലും അതെല്ലാം വാങ്ങി ഉപയോഗിച്ച ശേഷം താരന്‍്റെ ലക്ഷണങ്ങള്‍ക്ക് കുറവൊന്നുമില്ലെന്ന് പരാതി പറയുന്നവരാണ് ഏറെയും. പല മാര്‍ഗങ്ങളും പരീക്ഷിച്ചു മതിയായെങ്കില്‍ ഇനി താരനെ നേരിടാനായി വീട്ടില്‍ തന്നെയുള്ള ഒരു പ്രകൃതിദത്ത മാര്‍ഗ്ഗത്തിലേക്ക് ശ്രമിക്കാം. അതിനായി കാസ്റ്റര്‍ ഓയില്‍ അഥവാ ആവണക്കെണ്ണ നിങ്ങളുടെ മുടിയുടെ ആരോഗ്യവും അഴകും വർധിപ്പിക്കുന്നു. താരന്‍്റെ ലക്ഷണങ്ങളെ വേരോടെ നീക്കം ചെയ്യുന്നതിനും, മുടികൊഴിച്ചില്‍ തടയുന്നത് മുതല്‍ മുടിയുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനും ഇത് ഗുണങ്ങള്‍ നല്‍കും.

ബലമുള്ളതും ആകര്‍ഷകവുമായ തലമുടി ഇത് പതിവായി ഉപയോഗിച്ചാല്‍ നിങ്ങള്‍ക്ക് ലഭിക്കുമെന്നത് ഉറപ്പാണ്. ഒരു പാത്രത്തില്‍ ആവണക്കെണ്ണയും വെളിച്ചെണ്ണയും തുല്യ അനുപാതത്തില്‍ നിങ്ങളുടെ മുടിയുടെ നീളം അനുസരിച്ച്‌ എടുക്കുക. ഈ മിശ്രിതം ചെറുതായി ചൂടാക്കിയ ശേഷം അതിലേക്ക് കുറച്ച്‌ തുള്ളി നാരങ്ങ നീര് ചേര്‍ക്കുക. നന്നായി കലര്‍ത്തി മുടിയുടെ വേര് മുതല്‍ അറ്റം വരെ പുരട്ടുക. നിങ്ങളുടെ തലയോട്ടി സൗമ്യമായ രീതിയില്‍ മസാജ് ചെയ്ത ശേഷം രാത്രി മുഴുവന്‍ ഇത് തലയില്‍ സൂക്ഷിക്കാന്‍ അനുവദിക്കുക. പിറ്റേന്ന് രാവിലെ തന്നെ ഇവ ഷാംപൂ ഉപയോഗിച്ച് കഴുകി കളയാവുന്നതാണ്.

Post a Comment

0 Comments