banner

സാധ്യമായതെല്ലാം ചെയ്തു കൊടുത്തു!, നമ്മൾ വെറും വട്ടപൂജ്യം, ചർച്ചയായി എലിസബത്തിന്റെ കുറിപ്പ്


സ്വന്തം ലേഖകൻ
കൊച്ചി : ഭാര്യ എലിസബത്ത് ഇപ്പോള്‍ തന്റെ കൂടെയില്ലെന്ന നടന്‍ ബാലയുടെ വെളിപ്പെടുത്തലിനു പിന്നാലെ, എലിസബത്ത് സമൂഹമാധ്യമത്തില്‍ പങ്കുവച്ച കുറിപ്പ് വാര്‍ത്തയാകുന്നു. എല്ലാം ചെയ്തു കൊടുത്ത് കൂടെ നിന്നിട്ടും നമ്മെ ഒന്നുമല്ലാതാക്കി കളയുന്ന ഒരാള്‍ എല്ലാവരുടെയും ജീവിതത്തില്‍ ഉണ്ടാകും എന്നര്‍ഥം വരുന്ന കുറിപ്പാണ് എലിസബത്ത് പങ്കുവച്ചത്. എലിസബത്ത് ഇപ്പോള്‍ തന്റെ ഒപ്പമില്ലെന്നും എല്ലാം തന്റെ വിധിയാണെന്നും ബാല ഒരഭിമുഖത്തില്‍ പറഞ്ഞിരുന്നു.

”നമ്മുടെ ജീവിതത്തില്‍ നമ്മള്‍ സാധ്യമായതെല്ലാം ചെയ്തുകൊടുത്തിട്ടുള്ള ഒരാള്‍ ഉണ്ടാകും. എന്നിട്ടും അവര്‍ നമ്മെ, നമ്മള്‍ വെറും വട്ട പൂജ്യമാണെന്ന് തോന്നിപ്പിക്കും.”-എലിസബത്ത് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

നിരവധിപ്പേരാണ് എലിസബത്തിന്റെ കുറിപ്പിനു താഴെ പ്രതികരണങ്ങളുമായി എത്തുന്നത്. ബാലയുമായി എന്തിനാണു പിരിഞ്ഞതെന്നും എല്ലാം സഹിക്കാന്‍ ദൈവം എലിസബത്തിനു ശക്തി നല്‍കട്ടെയെന്നും ആളുകള്‍ കമന്റ് ചെയ്യുന്നുണ്ട്.

2021 സെപ്റ്റംബറിലായിരുന്നു ബാലയും എലിസബത്തും വിവാഹിതരായത്. സന്തോഷത്തോടെ ജീവിതം മുന്നോട്ടുകൊണ്ടുപോയിരുന്ന ഇരുവരുടെയും ഇടയില്‍ പെട്ടെന്നെന്തു സംഭവിച്ചു എന്നതാണ് ആരാധകര്‍ ചോദിക്കുന്നത്. ബാല ആശുപത്രിയില്‍ ചികിത്സയിലായിരുന്നപ്പോഴും പിന്നീട് വീട്ടിലെത്തിയപ്പോഴുമൊക്കെ എലിസബത്ത് ഒപ്പമുണ്ടായിരുന്നു. പക്ഷേ കുറച്ച് മാസങ്ങളായി ബാലയ്‌ക്കൊപ്പം എലിസബത്തിനെ കാണാതിരുന്നത് ആരാധകരില്‍ ആശയക്കുഴപ്പം സൃഷ്ടിച്ചിരുന്നു.

അതേസമയം, ജോലിക്കായി കേരളം വിട്ടു വന്നിരിക്കുകയാണ് താനെന്ന് എലിസബത്ത് പറയുന്നെങ്കിലും എവിടെയാണ് ജോലി ചെയ്യുന്നതെന്ന് ഇതുവരെയും വെളിപ്പെടുത്തിയിട്ടില്ല. സ്വന്തം യുട്യൂബ് ചാനല്‍ വഴി വിശേഷങ്ങളെല്ലാം എലിസബത്ത് പങ്കുവയ്ക്കാറുമുണ്ട്.

Post a Comment

0 Comments