banner

ഉണ്ണി മുകുന്ദന്‍ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു ? വാർത്തകളോട് മാനേജരുടെ പ്രതികരണം aln news

തിരുവനന്തപുരം: നടന്‍ ഉണ്ണി മുകുന്ദന്‍ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുവെന്ന വാര്‍ത്തകള്‍ തള്ളി നടന്റെ മാനേജര്‍ വിപിന്‍. വാര്‍ത്തകള്‍ തികച്ചും വാസ്തവിരുദ്ധമാണെന്നും സിനിമയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ആലോചിക്കുന്നതെന്നും മറ്റൊന്നിനും താല്‍പര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. പത്തനംതിട്ടയില്‍ ഉണ്ണി മുകുന്ദന്റെ സ്ഥാനാർത്ഥിത്വം ബി.ജെ.പി. പരിഗണിക്കുന്നതായി അഭ്യൂഹമുണ്ടായിരുന്നു.

ഉണ്ണി മുകുന്ദന് ഒരു പാര്‍ട്ടിയിലും അഗത്വമില്ല. സിനിമ നടനെന്ന നിലയില്‍ അദ്ദേഹം കരിയറിലെ ഏറ്റവും നല്ല ഘട്ടത്തിലൂടെ കടന്നുപോവുകയാണ്. പല വാര്‍ത്തകളും പ്രചരിക്കുന്നുണ്ട്. ആരാണ് അതിന് പിന്നിലെന്നു അറിയില്ല. പക്ഷേ, അതിലൊന്നും യാതൊരു കഴമ്പുമില്ല. ഉണ്ണി ഇപ്പോള്‍ സിനിമയുമായി നല്ല തിരക്കിലാണ്. മറ്റൊന്നിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Post a Comment

0 Comments