banner

വാനും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് അപകടം!, അപകടത്തിൽ പതിനഞ്ച് പേർക്ക് പരിക്ക്, മൂന്നുപേരുടെ നില ഗുരുതരമെന്ന് റിപ്പോർട്ട്


തിരുവനന്തപുരം : കെഎസ്ആർടിസി ബസും വാനും കൂട്ടിയിടിച്ച് പതിനഞ്ച് പേർക്ക് പരിക്ക്. വട്ടപ്പാറയിൽ ആയിരുന്നു അപകടം. മൂന്നുപേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈകീട്ടായിരുന്നു അപകടം.

തലയ്ക്ക് പരിക്കേറ്റ മൂന്ന് പേരാണ് ഗുരുതരാവസ്ഥയിലുള്ളത്. മറ്റുള്ളവരുടെ പരിക്ക് ഗുരുതരമല്ല. വട്ടപ്പാറയിൽ നിന്ന് വെമ്പായത്തേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന വാനും തമ്മിലാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ വാനിന്റെ മുൻഭാഗം പൂർണമായും തകർന്നു. അപകട കാരണം അറിയില്ല.

Post a Comment

0 Comments