banner

ബൈക്കിൽ ലോറിയിടിച്ചു!, അപകടത്തിൽ സിവിൽ പോലീസ് ഓഫീസർക്ക് ദാരുണാന്ത്യം, മരിച്ചത് 40കാരനായ ഉദ്യോഗസ്ഥൻ


സ്വന്തം ലേഖകൻ
തൃശൂർ : അതിരപ്പിള്ളി ഷോളയാറിൽ വാഹനാപകടത്തിൽ പോലീസ് ഓഫീസർക്ക് ദാരുണാന്ത്യം. മലക്കപ്പാറ പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ വിൽസൺ ആണ് മരിച്ചത്. 40 വയസ്സായിരുന്നു. 

വിൽസൺ ഓടിച്ചിരുന്ന ബൈക്കിൽ വിറക് കയറ്റിവന്ന ലോറി ഇടിക്കുകയായിരുന്നു. മൃതദേഹം ചാലക്കുടി താലൂക്ക് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി.

Post a Comment

0 Comments