banner

മുഖ്യമന്ത്രിയുടെ ഗണ്‍മാനും സുരക്ഷാ ഉദ്യോഗസ്ഥനും ഇന്ന് ചോദ്യം ചെയ്യലിന് പോലീസ് സ്‌റ്റേഷനില്‍ ഹാജരാകില്ല!, ഇന്നും മുഖ്യമന്ത്രിക്കൊപ്പം സഭയിലെത്തി, മറുപടി


സ്വന്തം ലേഖകൻ
ആലപ്പുഴ : മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തിയ നവകേരള യാത്രക്കിടെ  ആലപ്പുഴയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വളഞ്ഞിട്ട് തല്ലിയ കേസില്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാനും പേഴ്‌സണല്‍ സുരക്ഷാ ഉദ്യോഗസ്ഥനും ഇന്ന്  ചോദ്യം ചെയ്യലിന് ഹാജരാകില്ല. ഗണ്‍മാന്‍ അനില്‍കുമാറിനോടും സുരക്ഷാ ഉദ്യോഗസ്ഥന്‍ എസ്.സന്ദീപിനോടും  ഇന്ന് രാവിലെ പത്ത് മണിക്ക്  ആലപ്പുഴ സൗത്ത് പോലീസ് സ്റ്റേഷനില്‍ ഹാജരാകാനാണ് നോട്ടീസ് നല്‍കിയിരുന്നത്.

ജോലിത്തിരക്ക് കാരണം ഇന്ന് ഹാജരാകാനാകില്ലെന്ന് ഇവര്‍ ആലപ്പുഴ പോലീസിനെ അറിയിച്ചു. ഗണ്‍മാന്‍ അനില്‍ ഇന്നും മുഖ്യമന്ത്രിക്കൊപ്പം  സഭയിലെത്തി. ജോലിത്തിരക്കില്ലാത്ത ദിവസം ഹാജരാകാമെന്നാണ് ഇവര്‍ അറിയിച്ചിരിക്കുന്നത്. 

കഴിഞ്ഞ ഡിസംബര്‍ 15ന് ജനറല്‍ ആശുപത്രി ജംഗ്ഷനില്‍ വച്ചാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ചത്. അനില്‍കുമാറിനും എസ്.സന്ദീപിനും പുറമേ കണ്ടാലറിയാവുന്ന മറ്റ് മൂന്ന് ഉദ്യോഗസ്ഥരും കേസില്‍ പ്രതികളാണ്. ആലപ്പുഴ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ട ശേഷമാണ് പോലീസ് ഇവര്‍ക്കെതിരെ കേസെടുത്തത്. സ്റ്റേഷന്‍ ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ഇവര്‍ക്കതിരെ ചുമത്തിയിട്ടുള്ളത്.

Post a Comment

0 Comments