banner

ഭാരത് ജോഡോ ന്യായ് യാത്രക്ക് നേരെ ആക്രമണം!, രാജ്യവ്യാപക പ്രതിഷേധത്തിന് തയ്യാറെടുത്ത് കോണ്‍ഗ്രസ്, ആഹ്വാനം നടത്തി കെപിസിസിയും


സ്വന്തം ലേഖകൻ
ന്യൂഡല്‍ഹി : ഭാരത് ജോഡോ ന്യായ് യാത്രക്ക് നേരെയുള്ള ആക്രമണത്തില്‍ രാജ്യവ്യാപക പ്രതിഷേധത്തിന് തയ്യാറെടുത്ത് കോണ്‍ഗ്രസ്. മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെ പ്രതിഷേധത്തില്‍ പങ്കെടുക്കാനാണ് നിര്‍ദ്ദേശം. സംസ്ഥാന-ജില്ലാ കേന്ദ്രങ്ങളില്‍ ഉച്ചയ്ക്ക് ശേഷം പ്രതിഷേധം സംഘടിപ്പിക്കും. ഭരണ പരാജയം മറച്ചുവെക്കുന്നതിനായാണ് ഭാരത് ജോഡോ ന്യായ് യാത്ര തടസപ്പെടുത്തുന്നതെന്ന് കോണ്‍ഗ്രസ് വിമര്‍ശിച്ചു.

ഭാരത് ജോഡോ ന്യായ് യാത്രക്ക് നേരെയുള്ള ആക്രമണത്തില്‍ സംസ്ഥാന വ്യാപക പ്രതിഷേധത്തിന് കെപിസിസി ആഹ്വാനം ചെയ്തിരുന്നു. രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയിലെ അസാധാരണമായ ജനപങ്കാളിത്തം കണ്ട് വിറളിപിടിച്ച ബിജെപി ക്രിമിനലുകള്‍ വ്യാപകമായ അക്രമം അഴിച്ചുവിടുകയാണെന്ന് കെപിസിസി ആരോപിച്ചു.

Post a Comment

0 Comments