banner

പ്രശസ്ത സംഗീത സംവിധായകൻ കെ.ജെ.ജോയ് അന്തരിച്ചു!, വിടവാങ്ങിയത് മലയാളത്തിലെ ആദ്യ ടെക്നോ മ്യുസീഷ്യൻ എന്ന് വിശേഷിപ്പിക്കപ്പെട്ട സം​ഗീത സംവിധായകൻ


സ്വന്തം ലേഖകൻ
ചെന്നൈ : സംഗീത സംവിധായകൻ കെ.ജെ.ജോയ് (77) അന്തരിച്ചു. പുലർച്ചെ 2:30ന് ചെന്നൈയിൽ വെച്ചായിരുന്നു അന്ത്യം. 

തൃശൂർ നെല്ലിക്കുന്ന് സ്വദേശിയായ കെ ജെ ജോയ് 200ലേറെ ചിത്രങ്ങൾക്ക് സംഗീതമൊരുക്കി. 1975ൽ ലൗ ലെറ്റർ എന്ന ചിത്രത്തിലൂടെ ആയിരുന്നു അരങ്ങേറ്റം. 

മലയാളത്തിലെ ആദ്യ ടെക്നോ മ്യുസീഷ്യൻ എന്ന് വിശേഷിപ്പിക്കപ്പെട്ട സം​ഗീത സംവിധായകൻ കൂടിയാണ് ഇദ്ദേഹം. ദക്ഷിണേന്ത്യൻ സിനിമയിൽ ആദ്യമായി കീബോർഡ് ഉപയോഗിച്ചതും ഇദ്ദേഹമാണ്. 

12 ഹിന്ദി ചിത്രങ്ങൾക്ക് പശ്ചാത്തല സംഗീതം ഒരുക്കിയിട്ടുണ്ട്. ബുധനാഴ്ച ചെന്നൈയിൽ ആണ് സംസ്കാരം നടത്തുക.

Post a Comment

0 Comments