banner

കൊല്ലം നീണ്ടകരയിൽ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച സംഭവം!, കേസിൽ 36 കാരനായ യുവാവ് പോലീസ് പിടിയിൽ, കൊലപാതക ശ്രമത്തിന് പിന്നിൽ മുൻവിരോധം


സ്വന്തം ലേഖകൻ
ചവറ : മുൻവിരോധംമൂലം യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി പിടിയിലായി. നീണ്ടകര പവിഴത്തുവീട്ടിൽ ആഘോഷാ(36)ണ്‌ ചവറ പോലീസിന്റെ പിടിയിലായത്. നീണ്ടകര സ്വദേശി തോംസനെ ആഘോഷ് ഉൾപ്പെടുന്ന സംഘം മാരകായുധമുപയോഗിച്ച് വെട്ടിയും അടിച്ചും കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ്‌ കേസ്‌.

പ്രതിയുടെ സുഹൃത്ത് രാഹുലിന്റെ നീണ്ടകര എസ്.എൻ.കലുങ്കിനു സമീപമുള്ള കടയിൽ ജ്യൂസ് കുടിക്കാനെത്തിയ തോംസനെ മുൻവിരോധത്താൽ സ്റ്റീൽ കത്തിക്ക് വെട്ടുകയും കടയിലിരുന്ന ചുറ്റികയെടുത്ത് തലയ്ക്കടിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവാവിന്റെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത പോലീസ് ആഘോഷിനെ പിടികൂടുകയായിരുന്നു.

സംഭവശേഷം ഒളിവിൽപ്പോയ മറ്റു പ്രതികളെ ഉടൻ പിടികൂടുമെന്ന് ചവറ പോലീസ് ഇൻസ്പെക്ടർ ബിജു അറിയിച്ചു. എസ്.ഐ. മാരായ മദനൻ, ഷാജി ഗണേഷൻ, സി.പി.ഒ. അനിൽ, ഹരിലാൽ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്‌.

Post a Comment

0 Comments