banner

നയപ്രഖ്യാപനം നടത്തി ഗവർണർ ചരിത്രം സൃഷ്ടിച്ചു!, വയനാട്ടിൽ രാഹുൽ ഗാന്ധി തന്നെ മത്സരിക്കും, കോൺഗ്രസ് രാമക്ഷേത്ര ചടങ്ങ് ബഹിഷ്കരിച്ചത് രാഷ്ട്രീയ വൽക്കരിച്ചതിനാൽ, പ്രതികരണവുമായി കെ. മുരളീധരൻ


സ്വന്തം ലേഖകൻ
കുറഞ്ഞ സമയം കൊണ്ട് നയപ്രഖ്യാപനം നടത്തി ഗവർണർ ചരിത്രം സൃഷ്ടിച്ചുവെന്ന് കെ മുരളീധരൻ. വയനാട്ടിൽ രാഹുൽ ഗാന്ധി തന്നെ മത്സരിക്കും. ചുവരെഴുത്ത് പ്രവർത്തകരുടെ ആവേശം. വടകരയിൽ യുഡിഎഫ് ബുക്ക്ഡ് എന്ന് എഴുതിക്കോട്ടെ. കെ സുധാകരൻ ഒഴികെയുള്ള എല്ലാ കോൺഗ്രസ് എംപിമാരും മത്സരിക്കുമെന്ന് കെ.മുരളീധരൻ പറഞ്ഞു.

പ്രാണ പ്രതിഷ്ഠാ ചടങ്ങിനെ രാഷ്ട്രീയ വൽക്കരിച്ചതിനാലാണ് കോൺഗ്രസ് രാമക്ഷേത്ര ചടങ്ങ് ബഹിഷ്കരിച്ചതെന്ന് മുരളീധരൻ എംപി. വിശ്വാസികൾക്ക് പോകാം പോകാതിരിക്കാം. ശശി തരൂരും താനും ശ്രീരാമ ഭക്തനാണ്. മതേതര രാഷ്ട്രീയത്തിലെ പ്രധാനമന്ത്രി ക്ഷേത്ര ചടങ്ങിൽ യജമാനനാവരുതെന്നും കെ മുരളീധരൻ.

Post a Comment

0 Comments