banner

കൊല്ലം തെന്മലയിൽ കാർ അപകടത്തിൽപ്പെട്ടു!, ആളുകളുള്ള വീടിനു സമീപത്തേക്ക് ഇടിച്ചിറങ്ങി


സ്വന്തം ലേഖകൻ
തെന്മല : തെന്മല ജങ്‌ഷനുസമീപം നിയന്ത്രണംവിട്ട കാർ താഴ്ചയിൽ വീടിനു സമീപത്തേക്ക് ഇടിച്ചിറങ്ങി. കാറിലുണ്ടായിരുന്ന ആര്യങ്കാവ് സ്വദേശികൾ നിസ്സാരപരിക്കുകളോടെ അദ്‌ഭുതകരമായി രക്ഷപ്പെട്ടു. 

ശനിയാഴ്ച ഉച്ചയോടെ ഡാം-തെന്മല റോഡിലൂടെയെത്തിയ കാർ നിയന്ത്രണംവിട്ട് റോഡിനു സമീപം താഴ്ചയിലുള്ള വീടിന്റെ മുകൾനിലയുടെ ഭാഗത്ത്‌ ഇടിച്ചശേഷം മുറ്റത്തേക്ക് പതിക്കുകയായിരുന്നു. കാറിന് കാര്യമായ കേടുപാടുണ്ട്. വീടിന്റെ ഷെയ്ഡിന്‌ ഉൾപ്പെടെ നാശനഷ്ടമുണ്ടായിട്ടുണ്ട്. 

തെന്മല ജങ്‌ഷനു സമീപം ഏറ്റവും ജനത്തിരക്കുള്ള സമയത്തായിരുന്നു അപകടം. കുടുംബാരോഗ്യകേന്ദ്രത്തിൽ പോകുന്നവർ ഉൾപ്പെടെ അപകടത്തിൽപ്പെടാതിരുന്നതും ഭാഗ്യമായി.

Post a Comment

0 Comments