banner

രണ്ട് മാസം പ്രായമുള്ള കുഞ്ഞിനെ ലോട്ടറി വില്‍പ്പനക്കാരിയെ ഏല്‍പ്പിച്ച് അമ്മ കടന്നുകളഞ്ഞു


സ്വന്തം ലേഖകൻ
പാലക്കാട് : പാലക്കാട് കൂട്ട്പാതയില്‍ രണ്ട് മാസം പ്രായമുള്ള കുഞ്ഞിനെ ലോട്ടറി വില്‍പ്പനക്കാരിയെ ഏല്‍പ്പിച്ച് അമ്മ കടന്നുകളഞ്ഞു. അസം സ്വദേശികളായ ദമ്പതികളുടെ കുഞ്ഞിനെയാണ് അമ്മ ഉപേക്ഷിച്ചത്. ഇപ്പോള്‍ വരാമെന്ന് പറഞ്ഞ് രണ്ടുമാസം പ്രായമായ കുഞ്ഞിനെ ലോട്ടറി വില്‍പനക്കാരിയെ ഏല്‍പ്പിക്കുകയായിരുന്നു. 

ഇവര്‍ തിരിച്ചെത്താതായതോടെയാണ് ഉപേക്ഷിച്ച് കടന്നതാണെന്ന് വ്യക്തമായത്. പോലീസില്‍ അറിയിച്ചതിനെ തുടര്‍ന്ന് കുഞ്ഞിനെ പോലീസ് ഏറ്റെടുത്ത് മലമ്പുഴ ആനന്ദ് ഭവനിലേക്ക് മാറ്റി. അച്ഛന്‍ വീടിനുള്ളില്‍ ഉറങ്ങിക്കിടക്കുന്നതിനിടെയാണ് കുഞ്ഞിനെ മറ്റൊരാള്‍ക്ക് നല്‍കി അമ്മ കടന്നുകളഞ്ഞത്. അമ്മയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. 

 

Post a Comment

0 Comments