banner

വഴിയില്‍ കണ്ട യുവാവിനോട് വലിക്കാൻ സിഗരറ്റ് ചോദിച്ചെങ്കിലും കൊടുത്തില്ല!, വൈരാഗ്യത്തിൽ കല്ലുകൊണ്ട് തലയ്ക്കടിച്ചു, രണ്ടുപേർ പോലീസ് പിടിയിൽ


സ്വന്തം ലേഖകൻ
കോട്ടയം: സിഗരറ്റ് ചോദിച്ചിട്ടും കൊടുക്കാത്തതിന്റെ പേരില്‍ യുവാവിനെ ആക്രമിച്ച കേസില്‍ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടയം പാലാ രാമപുരം സ്വദേശികളായ റോബിച്ചൻ, അജിത് കുമാര്‍ എന്നിവരെയാണ് രാമപുരം പൊലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ ഇരുവരും ചേര്‍ന്ന് കഴിഞ്ഞദിവസം വൈകിട്ട് വൈകിട്ട് രാമപുരം ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന ഉടുമ്പൻചോല സ്വദേശിയായ യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചുവെന്നാണ് കേസ്.

രാമപുരം അമ്പലം ജംഗ്ഷൻ ഭാഗത്ത് വച്ച്‌ വഴിയിലൂടെ നടന്നുവരികയായിരുന്ന യുവാവിനോട് ഇവര്‍ സിഗരറ്റ് ചോദിക്കുകയും യുവാവ് ഇത് കൊടുക്കാതിരുന്നതിനെ തുടര്‍ന്ന് ഇവര്‍ യുവാവിനെ മര്‍ദ്ദിക്കുകയും കല്ലുകൊണ്ട് തലയ്ക്ക് അടിക്കുകയുമായിരുന്നു. പരാതിയെ തുടര്‍ന്ന് രാമപുരം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ഇരുവരെയും പിടികൂടുകയുമായിരുന്നു.

Post a Comment

0 Comments