സ്വന്തം ലേഖകൻ
പരവൂർ : അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറായ യുവതി വീട്ടിലെ കുളിമുറിയിൽ തൂങ്ങി മരിച്ചു. നെടുങ്ങോലം പോസ്റ്റ് ഓഫിസ് ജംക‍്ഷനു സമീപം പ്രശാന്തിയിൽ എസ്.അനീഷ്യ(41)യാണ് മരിച്ചത്. പരവൂർ മുൻസിഫ് കോടതി അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറായിരുന്നു അനീഷ്യ. ജോലിയുമായി ബന്ധപ്പെട്ട മാനസിക സമ്മർദമാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം.
ഇന്നലെ രാവിലെ 11.30 ഓടെയാണ് കുളിമുറിയുടെ ജനാലയിൽ തൂങ്ങിനിൽക്കുന്ന നിലയിൽ അനീഷ്യയെ വീട്ടുകാർ കണ്ടെത്തിയത്. ഉടൻ തന്നെ യുവതിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മാവേലിക്കര സെഷൻസ് കോടതി ജഡ്ജി അജിത്ത് കുമാറാണ് ഭർത്താവ്. സത്യദേവനും പ്രസന്നകുമാരിയുമാണ് മാതാപിതാക്കൾ. മകൾ: ഇഷാനി. മൃതദേഹം പാരിപ്പളളി മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ.

0 Comments