banner

വിദേശത്തായിരുന്ന അമ്മ നാട്ടിലെത്തി പരാതി നല്‍കി; പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതി പിടിയില്‍


സ്വന്തം ലേഖകൻ
തൊടുപുഴ : പോക്‌സോ കേസില്‍ കദളിക്കാട് സ്വദേശി സിബിന്‍ ബെന്നിയെ (23) മുട്ടം പോലീസ് അറസ്റ്റ് ചെയ്തു. 2023 ജൂണ്‍ മാസത്തിലാണ് കേസിനാസ്പദ സംഭവം. 17 വയസുകാരിയായ പെണ്‍കുട്ടിയെ ഇയാള്‍ പീഡിപ്പിച്ചിരുന്നതായി പെണ്‍കുട്ടിയുടെ മാതാവ് മുട്ടം സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. 

 തുടര്‍ന്നുള്ള അന്വേഷണത്തിന് ശേഷം ഇയാളെ തൊടുപുഴയില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. മാതാപിതാക്കള്‍ പിരിഞ്ഞ് താമസിക്കുന്ന പെണ്‍കുട്ടി മാതാവിന്റെ സംരക്ഷണത്തിലാണ് കഴിയുന്നത്. 

വിദേശത്തായിരുന്ന മാതാവ് നാട്ടിലെത്താന്‍ വൈകിയതാണ് പരാതി നല്‍കാന്‍ താമസിച്ചത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Post a Comment

0 Comments