banner

പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞ പ്രഭ അത്രെ അന്തരിച്ചു!, അന്ത്യം ഹൃദയാഘാതത്തെ തുടർന്ന്


സ്വന്തം ലേഖകൻ
പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞ പ്രഭ അത്രെ അന്തരിച്ചു. 92 വയസായിരുന്നു. ശനിയാഴ്ച പുലർച്ചെ 5 : 30 ന് പൂനെയിലെ വീട്ടിൽ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. രാജ്യം പദ്മശ്രീ, പദ്മഭൂഷൻ, പദ്മവിഭൂഷൻ എന്നീ പുരസ്കാരങ്ങൾ നൽകി ആദരിച്ചിട്ടുണ്ട്. 

പാശ്ചാത്യലോകത്ത് ഇന്ത്യന്‍ ശാസ്ത്രീയ സംഗീതം ജനകീയമാക്കുന്നതില്‍ അത്രെ വഹിച്ച പങ്ക് ഏറെ ശ്രദ്ധേയമാണ്.

ഹൃദയാഘാതം അനുഭവപ്പെട്ടതിനെത്തുടർന്ന് അടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. വിദേശത്തുള്ള ബന്ധുക്കള്‍ എത്തിയ ശേഷമായിരിക്കും സംസ്‌കാര ചടങ്ങുകള്‍ നടക്കുകയെന്നാണ് റിപ്പോര്‍ട്ട്.

Post a Comment

0 Comments