banner

കൊല്ലം ബാറിലെ സീനിയർ അഭിഭാഷകനായിരുന്ന ബദറുദ്ദീനെ കൊലപ്പെടുത്തിയ സംഭവം!, പ്രതികൾ കുറ്റക്കാരെന്ന് കോടതി



കൊല്ലം ബാർ അസോസിയേഷനിലെ സീനിയർ അഭിഭാഷകനായ ബദറുദ്ദീൻ സാറിനെ കൊലപ്പെടുത്തിയ കേസിലെ രണ്ടു പ്രതികൾ കുറ്റക്കാരെന്ന് കോടതി വിധിച്ചു. തൃക്കോവിൽവട്ടം കിഴവൂർ  ചേരിയിൽ സുൽഫി മൻസിലിൽ സുൽഫിക്കർ (49), ഇബ്രാഹിം കുട്ടി (75) എന്നീ പ്രതികളാണ് കുറ്റക്കാർ. ഇൻഡ്യൻ ശിക്ഷാ നിയമത്തിലെ മനപൂർവ്വമല്ലാത്ത നരഹത്യ (304), മാരകമായി പരിക്കേൽപ്പിക്കൽ (324), നാശനഷ്ട്ടം വരുത്തൽ (426) എന്നീ വകുപ്പുകളാണ്  പ്രതികൾക്കെതിരെ തെളിഞ്ഞത്. തിരുവനന്തപുരം ഒന്നാം അഡീഷണൽ സെഷൻസ് ജഡ്ജ് കെ. പി. അനിൽകുമാറിൻ്റെതാണ് വിധി.
2013 ഡിസംബർ ഒന്നിനാണ് സംഭവം. 
കൊല്ലപ്പെട്ട അഡ്വ ബദറുദ്ദീൻ്റെ ബന്ധുക്കളായ പ്രതികളും രണ്ടാം സാക്ഷി ഷമീറയുടെ ബന്ധുവും അഭിഭാഷകനുമായ കെ
ല്ലപ്പെട്ട ബദറുദ്ദിൻ സംഭവദിവസം തലേന്ന് ഒന്നാം പ്രതി സുൽഫിക്കർ. രണ്ടാം സാക്ഷിയും
ഒന്നാം പ്രതിയുടെ ഭാര്യയുമായ ഷമീറയുടെ വീട്ടിൽ കുടുംബ പ്രശ്നവുമായി ബന്ധപ്പെട്ട്
അതിക്രമം കാണിച്ചത് അന്വേഷിച്ച് രാത്രി 8.15 മണിയോട് കൂടി സംഭവസ്ഥലത്ത് വരികയും സ്ഥലത്ത് ഉണ്ടായിരുന്ന ഒന്നാം പ്രതി പതിമുഖത്തിൻ്റെ തടി കൊണ്ട് അടിക്കുകയും ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്ത സമയം അവിടെ വന്ന രണ്ടാം പ്രതി ഇബ്രാഹിം കുട്ടി പലകക്കഷണം കൊണ്ട് അഡ്വ ബദറുദ്ദിനെ ആക്രമിക്കുകയും ചെയ്തതിൽ സംഭവിച്ച പരിക്കുകളുടെ കാഠിന്യത്താൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെട്ടു. 
പ്രതികൾക്ക് കൊല്ലത്തെ അഭിഭാഷകരിൽ നിന്നും വിചാരണ സമയത്ത് ആക്രമണം ഉണ്ടാകുമെന്ന് കാണിച്ച് പ്രതികൾ കേസ് കൊല്ലം കോടതിയിൽ നിന്നും മറ്റേതെങ്കിലും ജില്ലാ കോടതിയിലേക്ക് മാറ്റണം എന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്നാണ് കേസ് തിരുവനന്തപുരം ഒന്നാം അഡീഷണൽ ജില്ലാ കോടതിയുടെ പരിഗണയിലേക്ക് വന്നത്. 69 സാക്ഷികളിൽ 15 സാക്ഷികളും, 55 രേഖകളും, 12 തൊണ്ടിമുതലുകളും വിചാരണ വേളയിൽ പ്രോസിക്യുഷൻ വിസ്തരിക്കുകയും രേഖപ്പെടുത്തുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ റെക്സ് ഡി.ജി, അഭിഭാഷകരായ ഇനില, രഞ്ജു, ഗോപിക എന്നിവർ ഹാജരായി.
വളരെ മികച്ച നിലയിൽ പ്രോസിക്യൂഷൻ നടത്തി അഡ്വ ബദറുദ്ദീൻ വധക്കേസിൽ പ്രതികളെ ശിക്ഷിപ്പിക്കാൻ കഴിഞ്ഞ പ്രോസിക്യൂട്ടർ അഡ്വ റെക്സ്. ഡി.ജിക്ക് കൊല്ലം ബാർ അസോസിയേഷൻ്റെ ആത്മാർത്ഥമായ അഭിനന്ദനങ്ങൾ രേഖപ്പെടുത്തുന്നതായി പ്രസിഡൻ്റ് അഡ്വ. ബോറിസ് പോൾ സെക്രട്ടറി അഡ്വ മഹേന്ദ്ര കെ.ബി തുടങ്ങിയവർ പത്രക്കുറിപ്പിൽ വ്യക്തമാക്കി.

Post a Comment

0 Comments