banner

യു.എസിൽ വീടുകൾക്ക് നേരെ വെടിവെപ്പ്!, കൊല്ലപ്പെട്ടത് ഏഴുപേരെന്ന് റിപ്പോർട്ടുകൾ, ആയുധധാരിയായ പ്രതി കാറിൽ കയറി രക്ഷപ്പെട്ടു


സ്വന്തം ലേഖകൻ
ഷിക്കാഗോ : അമേരിക്കയിലെ ഷിക്കാഗോയ്ക്ക് സമീപം രണ്ടിടങ്ങളിലായുണ്ടായ വെടിവെപ്പില്‍ ഏഴുപേര്‍ കൊല്ലപ്പെട്ടു. ഇലിനോയ് ജോലിയറ്റിലെ രണ്ട് വീടുകളിലാണ് വെടിവെപ്പുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. റോമിയോ നാന്‍സെ എന്നയാളാണ് അക്രമത്തിന് പിന്നിലെന്നും കൃത്യത്തിന് ശേഷം ഇയാള്‍ ഒളിവില്‍പോയിരിക്കുകയാണെന്നും പോലീസ് അറിയിച്ചു.

രണ്ടുവീടുകളില്‍ ആക്രമണം നടത്തിയശേഷം റോമിയോ നാന്‍സെ എന്ന 23-കാരന്‍ ചുവന്ന കാറില്‍ രക്ഷപ്പെട്ടെന്നാണ് പോലീസ് പറയുന്നത്. ഇയാളുടെ കൈവശം ആയുധങ്ങളുണ്ടെന്നും അപകടകാരിയാണെന്നും പോലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പ്രതിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ പ്രാദേശിക അന്വേഷണ ഏജന്‍സികളെ ബന്ധപ്പെടണമെന്നും പോലീസ് അഭ്യര്‍ഥിച്ചു.

Post a Comment

0 Comments