banner

ചക്ക വേവിച്ചു കൊടുത്തില്ല!, മദ്യലഹരിയിൽ മകൻ അമ്മയെ ക്രൂരമായി മർദിച്ചു


സ്വന്തം ലേഖകൻ
പത്തനംതിട്ട : റാന്നിയില്‍ മദ്യപിച്ചെത്തിയ മകന്‍ പ്രായമുള്ള മാതാവിന്റെ കൈകള്‍ തല്ലിയൊടിച്ചതായി പരാതി. ചക്ക വേവിച്ച് നല്‍കാത്തതിനെ തുടര്‍ന്നായിരുന്നു ആക്രമം. സംഭവത്തില്‍ മകന്‍ വിജേഷിനെ (36) പോലീസ് അറസ്റ്റ് ചെയ്തു.

അക്രമത്തിൽ പരിക്കേറ്റ സരോജിനിയെ (70) കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ രണ്ട് കൈകള്‍ക്കും പൊട്ടലുണ്ട്. മർദനത്തിൽ സരോജിനിയുടെ തലയ്ക്കും നടുവിനും പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം.

Post a Comment

0 Comments