banner

ഈ ബജറ്റ് സമ്മേളനം നാരി ശക്തിയുടെ ഉത്സവം, പാർലമെന്റിൽ തടസ്സങ്ങൾ സൃഷ്ടിച്ചവർക്ക് മാനസാന്തരത്തിനുളള സമയം, മാധ്യമങ്ങളെ കണ്ട് നരേന്ദ്ര മോദി


സ്വന്തം ലേഖകൻ
ന്യൂഡൽഹി : രാജ്യത്ത് വനിതാ സംവരണ ബിൽ അവതരിപ്പിച്ചത് ചരിത്ര നീക്കമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ റിപ്പബ്ലിക് ദിനത്തിൽ കണ്ടതും നാരി ശക്തി പ്രകടനങ്ങളായിരുന്നു. രാഷ്ട്രപതിയുടെ അഭിസംബോധനയും, ധനമന്ത്രിയുടെ ബജറ്റ് അവതരണവും നാരി ശക്തിയുടെ ഉദാഹരണങ്ങളാണ്. ഈ ബജറ്റ് സമ്മേളനം നാരി ശക്തിയുടെ ഉത്സവമാണെന്നും മോദി മാധ്യമപ്രവർത്തകരോട് പറഞ്ഞു.

പാർലമെന്റിന് ക്രിയാത്മകമായ സംഭാവനകൾ നൽകിയവരെ എല്ലാവരും ഓർത്തിരിക്കും. എന്നാൽ, തടസങ്ങൾ സൃഷ്ടിച്ചവരെ ആരും ഓർക്കില്ല. ഈ ബജറ്റ് സമ്മേളനം പാർലമെന്റിൽ തടസ്സങ്ങൾ സൃഷ്ടിച്ചവർക്ക് മാനസാന്തരത്തിനുളള സമയമാണ്. ഈ അവസരം പാഴാക്കരുതെന്നും ഏറ്റവും മികച്ച പ്രകടനം എം.പിമാർ കാഴ്ചവെക്കണമെന്ന് അഭ്യർഥിക്കുകയാണെന്നും മോദി പറഞ്ഞു.

പ്രതിപക്ഷം സഹകരിക്കണം. പ്രതിപക്ഷ ശബ്ദം ക്രിയാത്മക നിർദേശങ്ങൾക്കായി ഉയരണം. അമാന്യമായ പെരുമാറ്റം അനുവദിക്കാനാവില്ല.  കഴിഞ്ഞ സമ്മേളനത്തിലെ അനിഷ്ട സംഭവങ്ങൾ എല്ലാവരും കണ്ടതാണെന്നും മോദി പറഞ്ഞു. തെരഞ്ഞെടുപ്പിന് ശേഷം പൂർണ്ണ ബജറ്റുമായി കാണാമെന്നും മോദി കൂട്ടിച്ചേർത്തു. 

Post a Comment

0 Comments