banner

നിയന്ത്രണം വിട്ട കാർ ഓട്ടോറിക്ഷയിലും റോഡരികിൽ നിർത്തിയിട്ടിരുന്ന സ്കൂട്ടിയിലും ഇടിച്ച്‌ അപകടം!, ഓട്ടോ ഡ്രൈവറുടെ ഭാര്യക്കും മകൾക്കും പരിക്കേറ്റു, കാർ ഡ്രൈവർ ഉറങ്ങിപ്പോയതാവാം അപകട കാരണമെന്ന് നിഗമനം


സ്വന്തം ലേഖകൻ
തൃശൂർ ചേലക്കരയിൽ വാഹനാപകടത്തിൽ രണ്ട് പേർക്ക് പരിക്ക്. ചേലക്കരയിൽ നിന്ന് പസയന്നൂരിലേക്ക് പോവുകയായിരുന്ന കാർ നിയന്ത്രണം വിട്ട് എതിർദിശയിൽ വന്ന ഓട്ടോറിക്ഷയിലും റോഡരികിൽ നിർത്തിയിട്ടിരുന്ന സ്കൂട്ടിയിലും ഇടിക്കുകയായിരുന്നു.

വാഴക്കോട് സംസ്ഥാന പാതയിൽ സൂപ്പിപ്പടി ഭാഗത്ത് രാവിലെ ഒമ്പത് മണിയോടെയാണ് അപകടം. പെരുമ്പാവൂർ സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം നഷ്ടമായ കാർ എതിർദിശയിൽ വന്ന ഓട്ടോറിക്ഷയിലും റോഡരികിൽ നിർത്തിയിട്ടിരുന്ന സ്കൂട്ടിയിലും ഇടിക്കുകയായിരുന്നു.

അപകടത്തിൽ തെരുവിൽ വാമല സ്വദേശിയായ ഓട്ടോ ഡ്രൈവറുടെ ഭാര്യക്കും മകൾക്കും പരിക്കേറ്റു. ഇവരെ ചേലക്കര താലൂക്ക് ആശുപത്രിയിലേക്കും തുടർന്ന് മെഡിക്കൽ കോളജിലേക്കും മാറ്റി. കാർ ഡ്രൈവർ ഉറങ്ങിപ്പോയത് ആണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

Post a Comment

0 Comments