banner

വണ്ടിപ്പെരിയാർ കേസിലെ പെൺകുട്ടിയുടെ പിതാവിന് കുത്തേറ്റു!, അക്രമിച്ചത് പ്രതിയായിരുന്ന അർജുന്റെ ബന്ധു, ആശുപത്രിയില്‍ പ്രവേശിപ്പിച്ചു


സ്വന്തം ലേഖകൻ
തൊടുപുഴ : വണ്ടിപ്പെരിയാര്‍ പീഡനക്കേസിലെ പെണ്‍കുട്ടിയുടെ പിതാവിനെ വിട്ടയയ്ക്കപ്പെട്ട പ്രതിയുടെ ബന്ധു കുത്തിപ്പരിക്കേല്‍പിച്ചു. പശുമലമൂട് ജങ്ഷനില്‍വെച്ച് കുട്ടിയുടെ പിതാവും മുത്തച്ഛനും കൂടി ഒരു മരണാനന്തര ചടങ്ങില്‍ പങ്കെടുത്ത് തിരിച്ചുവരുമ്പോഴാണ് അക്രമമുണ്ടായത്.

കേസില്‍ പ്രത്യേക പോക്‌സോ കോടതി വെറുതേവിട്ട അര്‍ജുന്റെ അച്ഛന്‍റെ സഹോദരൻ ഷണ്‍മുഖനാണ് ആക്രമണം നടത്തിയതെന്നാണ് വിവരം. കുട്ടിയുടെ പിതാവിനെ വണ്ടിപ്പെരിയാര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Post a Comment

0 Comments