banner

ആശ വര്‍ക്കര്‍മാരുടെ പ്രതിഫലം 1000 രൂപ കൂട്ടി!, വര്‍ധനവ് ഡിസംബര്‍ മുതല്‍ മുന്‍കാല പ്രാബല്യത്തിൽ


സ്വന്തം ലേഖകൻ
തിരുവനന്തപുരം : ആശ വര്‍ക്കര്‍മാരുടെ പ്രതിഫഫലം 1000 രൂപ വര്‍ധിപ്പിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. കഴിഞ്ഞ ഡിസംബര്‍ മുതല്‍ മുന്‍കാല പ്രാബല്യത്തിലാണ് വര്‍ധന. 26,125 പേര്‍ക്കാണ് ഇതിന്റെ ഗുണം ലഭിക്കുക.

ജനുവരി, ഫെബ്രുവരി മാസങ്ങളിലെ പ്രതിഫല വിതരണത്തിനായി 31.35 കോടി രൂപ അനുവദിച്ചതായും മന്ത്രി അറിയിച്ചു.

ധനമന്ത്രി മാധ്യമങ്ങളോട്

നേരത്തെ 6000 രൂപയായിരുന്നു ആശ വര്‍ക്കര്‍മാരുടെ പ്രതിഫലം. പുതിയ വര്‍ധനവോടെ 7000 രൂപയായി ഉയരും. 26,125 പേര്‍ക്കാണ് ഇതിന്റെ ഗുണം ലഭിക്കുക. പ്രതിഫലം പൂര്‍ണമായും സംസ്ഥാന സര്‍ക്കാറാണ് നല്‍കുന്നത്. കേന്ദ്ര സര്‍ക്കാര്‍ ആശ വര്‍ക്കര്‍മാര്‍ക്ക് 2,000 രൂപയാണ് ഇന്‍സെന്റീവായി നല്‍കുന്നത്.

Post a Comment

0 Comments