സ്വന്തം ലേഖകൻ
തിരുവനന്തപുരം : സപ്ലൈകോയിൽ സബ്‌സിഡി സാധനങ്ങളുടെ വില കൂട്ടി. 13 ഇന അവശ്യസാധനങ്ങളുടെ വിലയാണ് കൂട്ടിയത്. ഭക്ഷ്യവകുപ്പിന്റെ അഭ്യർഥനയെ തുടർന്നാണ് വില കൂട്ടാൻ മന്ത്രിസഭ തീരുമാനിച്ചത്.
നിലവിൽ 55 ശതമാനം സബ്‌സിഡി നൽകിയാണ് സാധനങ്ങൾ വിതരണം ചെയ്യുന്നത്. അത് 20 ശതമാനം കുറച്ച് ഇനി മുതൽ 35 ശതമാനം മാത്രമായിരിക്കും സബ്‌സിഡിയുണ്ടാവുക. വിദഗ്ധ സമിതിയുടെ ശിപാർശ പ്രകാരമാണ് സർക്കാർ തീരുമാനം.
0 Comments