banner

മുലപ്പാൽ നൽകുന്നതിനിടെ അസ്വസ്ഥത പ്രകടിപ്പിച്ചു!, ആശുപത്രിയിലെത്തിച്ച 18 ദിവസമായ കുഞ്ഞ് മരിച്ചു, മരണം പാൽ തൊണ്ടയിൽ കുടുങ്ങി


സ്വന്തം ലേഖകൻ
ഇടുക്കി : മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി 18 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു. കട്ടപ്പന മുളകരമേട് പുത്തൻപുരയിൽ ആഷിഷ്-നിമ്മി ദമ്പതികളുടെ മകനാണ് മരിച്ചത്. 

പാൽ നൽകുന്നതിനിടെ ശാരീരിക ബുദ്ധിമുട്ട് പ്രകടിപ്പിച്ച കുട്ടിയെ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.  ബുധനാഴ്ച രാത്രിയോടെയായിരുന്നു സംഭവം. കട്ടപ്പന പോലീസ് മേൽനടപടി സ്വീകരിച്ചു. സംസ്‌കാരം ഇന്ന് നടക്കും.

Post a Comment

0 Comments