banner

അഷ്ടമുടിയിലെ സരോവരം റിസോർട്ടിന് നികുതി ഈടാക്കിയത് കുറഞ്ഞ നിരക്കിൽ!, 2013 മുതൽ സംഭവിച്ചത് വൻ നികുതി നഷ്ടമെന്ന് ഓഡിറ്റ് റിപ്പോർട്ട്, തൃക്കരുവ ഗ്രാമ പഞ്ചായത്തിന് നാണക്കേട്


അഷ്ടമുടി : അഷ്ടമുടിയിലെ സരോവരം ആയുർവേദ റിസോർട്ടിന് നികുതി ഈടാക്കി വന്നത് കുറഞ്ഞ നിരക്കിലെന്ന്  ഓഡിറ്റ് റിപ്പോർട്ട്. 2013 മുതൽ തെറ്റായ ഉപയോഗക്രമം രേഖപ്പെടുത്തിയത് മൂലം വൻ നികുതി നഷ്ടം പഞ്ചായത്തിന് ഉണ്ടായതായും ഓഡിറ്റ് പരാമർശമുണ്ട്. റിസോർട്ട്, ഹോംസ്റ്റേ, ആയുർവേദ സെൻ്റർ എന്നീ ഉപയോഗക്രമത്തിൽ നികുതി ഈടാക്കേണ്ടതിന് പകരം ആശുപത്രികൾ എന്ന ഉപയോഗക്രമത്തിൽ മാത്രം ഉൾപ്പെടുത്തി നികുതി ഈടാക്കി വരികയായിരുന്നെന്നും ഓഡിറ്റ് കണ്ടെത്തി. തുടർ പരിശോധന നടത്തി കുടിശ്ശിക ഉൾപ്പെടെ തിരികെ പിടിക്കണമെന്നും ഓഡിറ്റ് നിർദ്ദേശം നൽകുന്നുണ്ട്.

അതേ സമയം, ഓഡിറ്റ് റിപ്പോർട്ട് പുറത്തു വന്നതിന് പിന്നാലെ തൃക്കരുവ ഗ്രാമ പഞ്ചായത്തിന് വൻ നാണക്കേടാണ് സംഭവിച്ചിരിക്കുന്നത്. 16 വാർഡുകൾ മാത്രമുള്ള ചെറിയ പഞ്ചായത്ത് ആയിട്ടും ഇത്തരം വീഴ്ചകൾ സംഭവിക്കുന്നത് ബോധ്യത്തോടെ ആണെന്ന. വിമർശനവും ഉയരുന്നുണ്ട്.

Post a Comment

0 Comments