സ്വന്തം ലേഖകൻ
അഷ്ടമുടി : സബ് സെന്റർ വിവാദത്തിൽ പ്രസിഡന്റ് നിരത്തിയ വാദങ്ങൾ വസ്തുതകൾക്ക് വിരുദ്ധമാണെന്ന് ബിജെപി ആരോപിച്ചു. ലോകാരാധ്യാനായ ഭാരതീയ പ്രധാനമന്ത്രിയുടെ ചിത്രം അച്ചടിക്കുവാൻ ഒരു ഉത്തരവും നാളിതുവരെ പഞ്ചായത്തിന് ലഭിച്ചിട്ടില്ലെന്നാണ് പ്രസിഡന്റിന്റെ വാദം. എന്നാൽ പൂർണ്ണമായും കേന്ദ്ര ധനകാര്യ കമ്മീഷന്റെ ഗ്രാൻഡ് ഉപയോഗിച്ച് നിർമ്മിച്ച അഷ്ടമുടി സബ് സെന്റർ ഉദ്ഘാടന വേളയിൽ മുഖ്യമന്ത്രിയുടെയും ആരോഗ്യം മന്ത്രിയുടെയും ഫോട്ടോ വയ്ക്കുവാൻ തൃക്കരുവ പഞ്ചായത്ത് പ്രസിഡൻ്റിന് ഉത്തരവ് ലഭിച്ചിട്ടുണ്ടെങ്കിൽ അത് പൊതുജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുവാനുള്ള ആർജ്ജവം കാണിക്കണമെന്ന് ബിജെപി തൃക്കരുവ പഞ്ചായത്ത് സമിതി പ്രസിഡന്റ് അജയൻ മകരവിളക്ക് വെല്ലുവിളിച്ചു.
കുറച്ച് ദിവസങ്ങൾക്കു മുമ്പ് ഉദ്ഘാടനം ചെയ്ത ഞാറക്കൽ സബ് സെന്ററിന്റെ ശിലാ ഫലകത്തിലോ നോട്ടീസിലോ പോലും ഗ്രാൻഡ് നൽകിയ കേന്ദ്ര ധനകാര്യ കമ്മീഷന്റെ പേര് പോലും അച്ചടിച്ചിട്ടില്ല. ഇതിനെയാണ് ബിജെപി ചോദ്യം ചെയ്തത്. കേന്ദ്ര പദ്ധതികൾ ആരുടെയും ഔദാര്യമല്ല, പക്ഷേ കേന്ദ്ര ഫണ്ട് ഉപയോഗിച്ച് ഒരു പദ്ധതി നടപ്പിലാക്കുമ്പോൾ ഈ ഫണ്ട് എവിടെ നിന്ന് ലഭിച്ചു എന്ന് അറിയുവാനുള്ള പൊതുജനങ്ങളുടെ അവകാശം നിഷേധിക്കരുതെന്നും അജയൻ കുറ്റപ്പെടുത്തി.
ഭരണസമിതി മീറ്റിങ്ങിനെ കുറിച്ച് പ്രസിഡന്റ് ആരോപിച്ച വാദം ഭരണസമിതിക്ക് ആദ്യമായി സംഭവിച്ച പിഴവ് ആണെന്നാണ്. എന്നാൽ 2023 നവംബർ മുതൽ ഇതുപോലുള്ള നിരവധി പിഴവുകൾ ആണ് മീറ്റിംഗ് നോട്ടീസിന്റെ കാര്യത്തിൽ പഞ്ചായത്തിൽ നടന്നിട്ടുള്ളത്. ഇത് പലപ്രാവശ്യം ബിജെപി മെമ്പർമാർ ചൂണ്ടിക്കാണിച്ചിട്ടുള്ളതാണ്. പ്രസിഡന്റിന്റെ നിരുത്തരവാദിത്വവും ബാലിശവുമായ ഈ പ്രവർത്തിയിൽ സഹിക്കെട്ടാണ് ബിജെപി മെമ്പർമാർ പ്രതികരിച്ചതെന്ന് അജയൻ മകരവിളക്ക് പറഞ്ഞു. ബിജെപി മെമ്പർമാർക്ക് എതിരെയുള്ള മീറ്റിംഗ് നോട്ടീസ് ആരോപണം തികച്ചും തെറ്റാണെന്ന് തെളിയിക്കുന്ന രേഖകൾ അഷ്ടമുടി ലൈവിന് നൽകുകയാണ്. നിരവധി ആരോപണങ്ങൾ ഉന്നയിച്ചിട്ടും പ്രതികരിക്കാതെ പ്രതിഷേധിക്കുന്നവരെ അടിച്ചമർത്തുന്ന പ്രസിഡന്റിന്റെ നയം ബിജെപിയുടെ അടുത്ത് വിലപോകില്ലെന്നും ആരോപണങ്ങളെ കണ്ടില്ലെന്നു നടിക്കുന്ന സമീപനം അവസാനിപ്പിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു.
0 Comments