banner

ഫെയ്‌സ്ബുക്ക്‌ പോസ്റ്റ്!, കൂത്തുപറമ്പ് വെടിവെപ്പിൽ പരിക്കേറ്റ്‌ കിടപ്പിലായ പുഷ്പന്റെ പരാതിയിൽ കെ.എസ്.യു. സംസ്ഥാന പ്രസിഡന്റിനെതിരെ കേസ്, കലാപത്തിന് ആഹ്വാനം നൽകിയെന്ന കുറ്റം ചുമത്തി


സ്വന്തം ലേഖകൻ
ചൊക്ളി : കൂത്തുപറമ്പ് വെടിവെപ്പിൽ പരിക്കേറ്റ്‌ കിടപ്പിലായ പുഷ്പന്റെ പരാതിയിൽ കെ.എസ്‍.യു. സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിനെതിരെ ചൊക്ലി പൊലീസ് കേസെടുത്തു. സാമൂഹികമാധ്യമങ്ങളിൽ ഫോട്ടോ എഡിറ്റ് ചെയ്ത് വ്യാജ വാർത്ത പ്രചരിപ്പിച്ചെന്നാണ് പരാതി. കൂത്തുപറമ്പ് വെടിവെപ്പിൽ പരിക്കേറ്റ് കിടപ്പിലായ പുഷ്പന്റെ ചിത്രം ചേർത്തായിരുന്നു അലോഷ്യസിന്റെ പോസ്റ്റ്‌. സ്വകാര്യ സർവകലാശാല വിഷയത്തിൽ സി.പി.എം. നയം മാറ്റത്തെ വിമർശിച്ച് ഈ മാസം ആറിന് പങ്കുവെച്ച ഫെയ്‌സ്ബുക്ക്‌ പോസ്റ്റിനെതിരെയാണ് പരാതി നൽകിയത്. കലാപത്തിന് ആഹ്വാനം നൽകിയെന്ന കുറ്റം ചുമത്തിയാണ് കേസ് റജിസ്റ്റർചെയ്തിട്ടുള്ളതെന്ന് ഇൻസ്പെക്ടർ എസ്.ബി.കൈലാസ് നാഥ് അറിയിച്ചു.

Post a Comment

0 Comments