banner

തൃക്കരുവ പഞ്ചായത്തിലെ ഭരണ സമിതി മീറ്റിംഗ് മാറ്റിവെച്ചു!, ഇന്ന് നടക്കാനിരുന്ന കമ്മിറ്റി മാറ്റിവെച്ചത് ബി.ജെ.പി അംഗങ്ങൾ പരാതി നൽകിയതിന് പിന്നാലെ, ഭരണം സ്തംഭനാവസ്ഥയിലെന്ന് സി.പി.എം


തൃക്കരുവ : പ്രോട്ടോകോൾ പ്രകാരം കമ്മിറ്റി വിളിച്ചില്ലെന്നു ആരോപിച്ച് ബിജെപി സെക്രട്ടറിക്ക് പരാതി നൽകിയതിന് പിന്നാലെ ഗ്രാമപഞ്ചായത്ത് ഭരണസമിതി മീറ്റിംഗ് മാറ്റിവെച്ചു. ചട്ടപ്രകാരം ഭരണസമിതി അംഗങ്ങളെ മൂന്നു ദിവസങ്ങൾക്കു മുമ്പ് പഞ്ചായത്ത് കമ്മിറ്റി സംബന്ധിച്ച അറിയിപ്പ് നൽകണം. എന്നാൽ ഇന്ന് നടക്കാനിരുന്ന പഞ്ചായത്ത് കമ്മിറ്റി അറിയിപ്പ് ബിജെപി അംഗങ്ങൾക്ക് ലഭിച്ചില്ലെന്ന് ആരോപിച്ച് പഞ്ചായത്ത് സെക്രട്ടറിക്ക് അംഗങ്ങൾ പരാതി നൽകിയതോടെയാണ് രാവിലെ 11 മണിക്ക് നടക്കാനിരുന്ന പഞ്ചായത്ത് കമ്മിറ്റി മീറ്റിംഗ് മാറ്റിവെച്ചത്.

അതേസമയം, തൃക്കരുവ ഗ്രാമപഞ്ചായത്തിലെ കോൺഗ്രസ് നയിക്കുന്ന ഭരണം സ്തംഭനാവസ്ഥയിലായെന്ന് സിപിഎം ആരോപിച്ചു. അഷ്ടമുടി സബ് സെൻറർ ഉദ്ഘാടനത്തിന് പിന്നാലെ ഉയർന്നു വന്ന വിവാദങ്ങൾക്ക് പിന്നാലെയാണ് ഭരണം സ്തംഭിച്ചതെന്ന് സി.പി.എം വക്താക്കൾ അഷ്ടമുടി ലൈവിനോട് പറഞ്ഞു. യാതൊരു തരത്തിലും അംഗീകരിക്കാൻ ആകാത്ത രീതിയിലുള്ള ഭരണക്രമങ്ങളാണ് തൃക്കരുവയിൽ നടക്കുന്നതെന്നും പഞ്ചായത്ത് കമ്മിറ്റി പോലും നേരെ നടത്താൻ അറിയാത്ത ആളുകളാണ് ഭരണസമിതിയെ നയിക്കുന്നത് എന്നും സിപിഎം കുറ്റപ്പെടുത്തി.

Post a Comment

0 Comments