banner

ഹരിത കര്‍മസേനാംഗത്തെ പട്ടിയെ വിട്ട് കടിപ്പിച്ചു!, പട്ടിയെ അഴിച്ചുവിട്ടതിൻ്റെ കാരണം കേട്ട് ഞെട്ടി പോലീസും നാട്ടുകാരും


സ്വന്തം ലേഖകൻ
തൃശൂര്‍ : വീട്ടില്‍ പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കാനെത്തിയ ഹരിത കര്‍മ്മ സേനാംഗത്തെ പട്ടിയെ വിട്ട് കടിപ്പിച്ചതായി പരാതി. ചാഴൂര്‍ സ്വദേശിനി പ്രജിതയാണ് പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.

പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുന്നതിനായി ചാഴൂര്‍ സ്വദേശി ഡേവിഡിന്റെ വീട്ടിലെത്തിയപ്പോള്‍ നായയെ വിട്ട് കടിപ്പിച്ചു എന്നാണ് പരാതി. നായയെ പട്ടിയെന്ന് അഭിസംബോധന ചെയ്തതിന്റെ പേരില്‍ ഡേവിഡിന്റെ മകള്‍ പ്രജിതയെ മര്‍ദ്ദിച്ചെന്നും പരാതിയില്‍ പറയുന്നു.

ഹരിത കര്‍മ്മസേനയിലെ മറ്റ് അംഗങ്ങളെത്തിയാണ് പ്രജിതയെ ആശുപത്രിയിലെത്തിച്ചത്. സംഭവത്തില്‍ പ്രജിത നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് മൊഴി രേഖപ്പെടുത്തി  പ്രദേശത്ത് നേരത്തെയും ഹരിത കര്‍മ്മസേനാ അംഗങ്ങള്‍ക്കെതിരെ സമാന രീതിയില്‍ അക്രമം ഉണ്ടായിട്ടുണ്ടെന്നും പരാതിയില്‍ പറയുന്നു.

Post a Comment

0 Comments