സ്വന്തം ലേഖകൻ
സുല്‍ത്താന്‍ ബത്തേരി : ആളൊഴിഞ്ഞ പറമ്പിലെ കിണറ്റില്‍ വയോധികയെ മരിച്ചനിലയില്‍ കണ്ടെത്തി. സുല്‍ത്താന്‍ബത്തേരി തൊടുവെട്ടി കാരക്കാട്ട് പരേതനായ സരസിജന്റെ ഭാര്യ പൊന്നമ്മ(80)യാണ് മരിച്ചത്. ശനിയാഴ്ച പുലര്‍ച്ചെ മുതല്‍ പൊന്നമ്മയെ വീട്ടില്‍ കാണാതായിരുന്നു. തുടര്‍ന്ന് വീട്ടുകാരും നാട്ടുകാരും നടത്തിയ തിരച്ചിലിനൊടുവിലാണ് കിണറ്റില്‍ മൃതദേഹം കണ്ടെത്തിയത്.
വീട്ടില്‍ നിന്ന് 300 മീറ്റര്‍ അകലെയുള്ള കിണറ്റിലാണ് പൊന്നമ്മയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. സമീപവാസികളാണ് ആളൊഴിഞ്ഞ പറമ്പിലെ കിണറിന് സമീപം പുതപ്പും ഊന്നുവടിയും ഒരു ടോര്‍ച്ചും ആദ്യം കാണുന്നത്. തുടര്‍ന്ന് കിണറ്റില്‍ പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടത്.

0 Comments