സ്വന്തം ലേഖകൻ
തൃശ്ശൂർ : സാമൂഹികമാധ്യമങ്ങളിലൂടെ തൃശ്ശൂർ എം.പി. ടി.എൻ. പ്രതാപനെതിരേ വ്യാജവാർത്ത പ്രചരിപ്പിച്ചതിന് യൂ ട്യൂബറുടെ പേരിൽ കേസ്.
‘ഫാസ്റ്റ് റിപ്പോർട്ട്‌സ്’ എന്ന യൂ ട്യൂബ് ചാനലിലെ വിപിൻലാലിന്റെ പേരിലാണ് കലാപമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ പ്രകോപനം സൃഷ്ടിച്ചു എന്ന വകുപ്പുപ്രകാരം തൃശ്ശൂർ വെസ്റ്റ് പോലീസ് കേസെടുത്തത്.
ടി.എൻ. പ്രതാപൻ എം.പി. നേരിട്ട് പരാതി നൽകിയതിനെത്തുടർന്നാണ് കേസെടുത്തത്.

0 Comments