banner

മെഡിക്കൽ സ്റ്റോറിന്റെ മറവിൽ അനധികൃത ലിംഗനിർണയവും ഗർഭഛിദ്രവും!, ഗർഭഛിദ്രം നടത്തുക ആഡംബര കാറിനുള്ളിൽ വെച്ച്, നാലംഗ സംഘം അറസ്റ്റിൽ


സ്വന്തം ലേഖകൻ
ചെന്നൈ : മെഡിക്കൽ സ്റ്റോറിന്റെ മറവിൽ ആഡംബര കാറിനുള്ളിൽ അനധികൃത ലിംഗനിർണയവും ഗർഭഛിദ്രവും നടത്തിയിരുന്ന സംഘം പിടിയിലായി. തമിഴ്‌നാട്ടിലെ കള്ളക്കുറിച്ചിയിലാണ് സംഭവം. അസക്കളത്തൂർ സ്വദേശികളായ മണിവണ്ണൻ (24), ഗൗതമി (29), ഇടനിലക്കാരായ ദിനേശ് (22), കണ്ണദാസൻ (29) എന്നിവരാണ് അറസ്റ്റിലായത്.

മണിവണ്ണന്റെ ഭാര്യയുടെ പേരിലുള്ള ഫാർമസിയുടെ മറവിൽ അനധികൃത ഗർഭഛിദ്രം നടത്തുന്നെന്ന പരാതിയിൽ പൊലീസ് നടത്തിയ പരിശോധനയിൽ ഗർഭഛിദ്രം നടത്താനുള്ള മരുന്നുകൾ കണ്ടെത്തുകയായിരുന്നു.

Post a Comment

0 Comments