banner

അമ്മയേയും കാമുകിയേയും അരുതാത്ത സാഹചര്യത്തില്‍ കണ്ടു!, എട്ടു വയസ്സുകാരന്റെ കൊലപാതകത്തിൽ അമ്മയും കാമുകിയും അറസ്റ്റിൽ, ക്രൂരത


സ്വന്തം ലേഖകൻ
കൊല്‍ക്കത്ത : പശ്ചിമ ബംഗാളില്‍ എട്ടു വയസ്സുകാരനെ കൊലപ്പെടുത്തിയ കേസില്‍ അമ്മയും അമ്മയുടെ കാമുകിയും അറസ്റ്റില്‍. ഹൂഗ്ലിയിലെ എട്ടു വയസ്സുകാരന്‍ സ്‌നേഹാന്‍ഷു ശര്‍മയുടെ കൊലപാതകത്തിലാണ് അമ്മ ശാന്ത ശര്‍മ, ഇവരുടെ കാമുകി ഇഫത്ത് പര്‍വീണ്‍ എന്നിവരെ പോലീസ് പിടികൂടിയത്. പ്രതികളായ രണ്ടു പേരും പ്രണയത്തിലായിരുന്നുവെന്നും ഇരുവരെയും കാണാന്‍ പാടില്ലാത്ത സാഹചര്യത്തില്‍ മകന്‍ കണ്ടതാണ് കൊലപാതകത്തിന് കാരണമായതെന്നും പോലീസ് പറഞ്ഞു.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ആദര്‍ശ്‌ നഗറില്‍ നാലാം ക്ലാസ് വിദ്യാര്‍ഥിയായ സ്‌നേഹാന്‍ഷു ശര്‍മയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കത്തി കൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ച നിലയിലും ഇരുമ്പുവടി കൊണ്ടും കല്ല് കൊണ്ടും തല തകര്‍ത്ത നിലയിലുമായിരുന്നു മൃതദേഹം.

കുട്ടിയെ അറിയുന്നവരാണ് കൃത്യത്തിന് പിന്നിലെന്ന് പോലീസിന് തുടക്കത്തിലേ സംശയമുണ്ടായിരുന്നു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം നടത്തിയത്. ഇതിനു പിന്നാലെ കുട്ടിയുടെ മാതാപിതാക്കളെ ചോദ്യംചെയ്തു. ഈ ചോദ്യംചെയ്യലിലാണ് അമ്മ കുറ്റം സമ്മതിച്ചതെന്നും പോലീസ് പറഞ്ഞു.

ഇഫത്ത് പര്‍വീണും ശാന്ത ശര്‍മയും ഏറെക്കാലമായി അടുപ്പത്തിലായിരുന്നു. സംഭവദിവസം ഇരുവരും ശാരീരികബന്ധത്തിലേര്‍പ്പെടുന്നത് ശാന്തയുടെ മകന്‍ കാണാനിടയായി. ഇതോടെയാണ് മകനെ കൊലപ്പെടുത്താന്‍ തീരുമാനിച്ചതെന്നായിരുന്നു ശാന്ത ശര്‍മയുടെ മൊഴി.

വിവാഹത്തിന് മുന്‍പേ ശാന്തയും ഇഫത്തും പര്‍വീണും തമ്മില്‍ ബന്ധമുണ്ടായിരുന്നതായാണ് പോലീസ് പറയുന്നത്. ഇരുവരും മണിക്കൂറുകളോളം ഫോണില്‍ സംസാരിക്കാറുണ്ടായിരുന്നു. ഇഫത്ത് പര്‍വീണാണ് കല്ലുപയോഗിച്ച് കുട്ടിയുടെ തല തകര്‍ത്തത്. പിന്നാലെ കറിക്കത്തി ഉപയോഗിച്ച് അമ്മയാണ് കുട്ടിയെ കുത്തിപ്പരിക്കേല്‍പ്പിച്ചതെന്നും പോലീസ് പറഞ്ഞു.

Post a Comment

0 Comments