banner

കൊല്ലത്ത് യുവതിയെ വിളിച്ചുവരുത്തി ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ചു!, 26കാരനായ യുവാവ് ഈസ്റ്റ് പോലീസിൻ്റെ പിടിയിൽ


സ്വന്തം ലേഖകൻ
കൊല്ലം : യുവതിയെ വിളിച്ചുവരുത്തി ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ച യുവാവ് പിടിയിൽ. തൊടിയൂർ സരിത ഭവനിൽ ശ്യാം സുന്ദറാണ് (26) ഈസ്റ്റ് പൊലീസിന്റെ പിടിയിലായത്.

യുവതിയുമായി മുൻപരിചയം ഉണ്ടായിരുന്ന ഇയാൾ കഴിഞ്ഞ ദിവസം യുവതിയെ ആശ്രാമത്തേക്ക് വിളിച്ചുവരുത്തിയ ശേഷം ഭീഷണിപ്പെടുത്തി ബൈക്കിൽ കയറ്റി ലോഡ്ജിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. 

ഇയാളുടെ പക്കലുള്ള യുവതിയുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പീഡിപ്പിച്ചത്.യുവതി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ ഈസ്റ്റ് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ പിടികൂടുകയായിരുന്നു.

ഈസ്റ്റ് പൊലീസ് ഇൻസ്‌പെക്ടർ ഹരിലാലിന്റെ നേതൃത്വത്തിൽ എസ്.ഐ മാരായ ഡിപിൻ, ഷബ്‌ന, സി.പി.ഒ മാരായ അനു, രാഹുൽ, ഷൈജു, അനീഷ്, ശ്രീകുമാർ എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്.

إرسال تعليق

0 تعليقات