സ്വന്തം ലേഖകൻ
ആലങ്ങാട് : കിടപ്പുരോഗിയായ വൃദ്ധയുടെ സ്വർണാഭരണങ്ങൾ മോഷ്ടിച്ച കേസിൽ ഹോംനഴ്സ് അറസ്റ്റിലായി. കൊട്ടാരക്കര അമ്പലത്ത്കാല അഴകത്ത് പുത്തൻവീട്ടിൽ വിനോദിനി (43 )യെയാണ് ഇന്നലെ രാവിലെ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷൻ പരിസരത്തു നിന്ന് ആലങ്ങാട് പൊലീസ് പിടികൂടിയത്.
ജനുവരി 24 ന് ആലങ്ങാട് മാളികംപീടികയിൽ ഐക്കരകുടി സെയ്ദ് റോഡ് ഭാഗത്തെ വീട്ടിൽ 88കാരിയെ ശുശ്രൂഷിക്കാനെത്തിയ വിനോദിനി അന്നുതന്നെ അവരുടെ 1.80ലക്ഷം രൂപയോളം മൂല്യം വരുന്ന ആഭരണങ്ങൾ കൈക്കലാക്കി മുങ്ങുകയായിരുന്നു.
വീട്ടുകാർ ആലങ്ങാട് പൊലീസിൽ വിവരമറിയിച്ചെങ്കിലും പ്രതിയുടെ മൊബൈൽ സ്വിച്ച് ഓഫ് ആയിരുന്നു. പൊലീസ് മൊബൈൽ നമ്പർ ട്രാക്ക് ചെയ്താണ് റെയിൽവേ സ്റ്റേഷൻ പരിസരത്തു നിന്ന് പിടികൂടിയത്. ആലങ്ങാട് ഇൻസ്പെക്ടർ സി.കെ. രാജേഷിന്റെ നേതൃത്വത്തിൽ പിടികൂടിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
0 تعليقات