banner

കുണ്ടറ കേരളപുരത്ത് പൊലീസുകാർക്ക് നേരെ സാമൂഹ്യവിരുദ്ധ സംഘത്തിന്റെ ആക്രമണം!, എസ്.ഐയ്ക്ക് ഉൾപ്പെടെ പരിക്കേറ്റു, പെരിനാട് സ്വദേശികൾ കസ്റ്റഡിയിൽ, വീഡിയോ ദൃശ്യങ്ങൾ കാണാം


സ്വന്തം ലേഖകൻ
കൊല്ലം : വീടുകയറി ആക്രമിക്കുന്നുവെന്ന വിവരത്തെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് ഉദ്യോഗസ്ഥർക്ക് നേരെ കേരളപുരത്ത് സാമൂഹ്യവിരുദ്ധ സംഘത്തിന്റെ ആക്രമണം. കുണ്ടറ സ്റ്റേഷനിലെ എസ്.ഐമാരായ സുജിത്ത് നായർ, സുധീന്ദ്രബാബു, സി.പി.ഒമാരായ ജോർജ് ജെയിംസ്, എ.സുനിൽ എന്നിവർക്കാണ് പരിക്കേറ്റത്.


സംഭവത്തിൽ പെരിനാട് സ്വദേശികളായ അഭിലാഷ്, ചന്തു എന്നിവരെ കുണ്ടറ പൊലീസ് കസ്റ്റഡിയിലെടുത്തു. രണ്ടുപേർ ഓടി രക്ഷപ്പെട്ടു. ഇന്നലെ രാത്രി 7.45 ഓടെ കേരളപുരം പൂജപ്പുര ക്ഷേത്രത്തിന് സമീപം കുനംവിള ജംഗ്ഷനിലായിരുന്നു സംഭവം.നാലംഗ സംഘം വീടുകയറി ആക്രമിക്കുന്നുവെന്നായിരുന്നു പൊലീസിന് ലഭിച്ച വിവരം. പൊലീസ് എത്തിയതോടെ യുവാക്കൾ പൊലീസിന് നേരെ തിരിഞ്ഞു.

ആക്രമണത്തിന് ശേഷം സംഘത്തിലെ രണ്ടുപേർ ഓടി രക്ഷപ്പെട്ടു. രണ്ടുപേരെ പിടികൂടി ജീപ്പിൽ കയറ്റിയെങ്കിലും ഉള്ളിലുണ്ടായിരുന്ന ഫൈബർ ലാത്തികൾ കൈക്കലാക്കി പൊലീസിനെ നേരെ വീണ്ടും ആക്രമണം നടത്തി.അസഭ്യവർഷം നടത്തിയായിരുന്നു ആക്രമണം. പൊലീസിനെ വിളിച്ചുവരുത്തിയെന്ന് ആരോപിച്ച് യുവാക്കൾ നാട്ടുകാരെയും ആക്രമിക്കാൻ ശ്രമിച്ചു. 

പിന്നീട് നാട്ടുകാരുടെയും സഹായത്തോടെയാണ് പൊലീസ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്. യുവാക്കൾ മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. തലയ്ക്ക് പരിക്കേറ്റ സി.പി.ഒ സുനിലിനെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്ഷപ്പെട്ട യുവാക്കൾക്കായി പൊലീസ് തെരച്ചിൽ ആരംഭിച്ചു.

إرسال تعليق

0 تعليقات