banner

ഐ.എന്‍.എല്‍.ഡിയുടെ ഹരിയാണ അധ്യക്ഷന്‍ നഫേ സിങ് റാഠി കൊല്ലപ്പെട്ടു!, റാഠിയുടെ മരണം കാറിൽ സഞ്ചരിക്കവേ വെടിയേറ്റ്, ഒപ്പമുണ്ടായിരുന്നു മറ്റ് രണ്ടുപേരും കൊല്ലപ്പെട്ടു


സ്വന്തം ലേഖകൻ
ചണ്ഡീഗഢ് : ഇന്ത്യന്‍ നാഷണല്‍ ലോക്ദള്‍ (ഐ.എന്‍.എല്‍.ഡി. )ഹരിയാണ അധ്യക്ഷനും മുന്‍ എം.എല്‍.എയുമായ നഫേ സിങ് റാഠി അജ്ഞാതസംഘത്തിന്റെ വെടിയേറ്റു കൊല്ലപ്പെട്ടു. ഞായറാഴ്ച വൈകുന്നേരം ഝാജ്ജര്‍ ജില്ലയില്‍ അദ്ദേഹം സഞ്ചരിച്ച എസ്.യു.വിക്ക് നേരെ അക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. റാഠിക്കൊപ്പം യാത്ര ചെയ്തിരുന്ന മറ്റ് രണ്ട് പേര്‍ കൂടി കൊല്ലപ്പെടുകയും രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.

ബഹദൂര്‍ഗഢില്‍ വച്ചാണ് അക്രമം ഉണ്ടായത്. കാറിലെത്തിയ സംഘമാണ് റാഠിക്കും സംഘത്തിനും നേരെ വെടിയുതിര്‍ത്തത്. തുടര്‍ന്ന് അക്രമികള്‍ സ്ഥലത്തുനിന്നും രക്ഷപ്പെട്ടു. പരിക്കേറ്റവരെ ഉടന്‍ തന്നെ ബ്രഹ്‌മ ശക്തി സഞ്ജീവനി ആശുപത്രിയിലെത്തിച്ചെങ്കിലും നഫേ സിങ് റാഠിയെയും മറ്റു രണ്ടു പേരെയും രക്ഷപ്പെടുത്താനായില്ല. റാഠിയുടെ മരണവാര്‍ത്ത ഐ.എന്‍.എല്‍.ഡിയുടെ മീഡിയ സെല്‍ മേധാവി രാകേഷ് സിഹാഗ് സ്ഥിരീകരിച്ചു.

വിവിധ സ്ഥലങ്ങളില്‍നിന്നുള്ള സി.സി.ടി.വി. ദൃശ്യങ്ങള്‍ അധികൃതര്‍ പരിശോധിച്ചുവരികയാണ്. അധോലോക നായകന്‍ ലോറന്‍സ് ബിഷ്ണോയിയും ഇയാളുടെ അടുത്ത അനുയായിയായ കാലാ ജഠേഡിയുമാണ് ആക്രമണത്തിന് പിന്നിലെന്നാണ് സംശയിക്കുന്നത്.

ഹരിയാണ നിയമസഭയിലേക്ക് റാഠി രണ്ട് തവണ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഹരിയാണ ഫോര്‍മര്‍ ലെജിസ്ലേറ്റേഴ്സ് അസോസിയേഷന്റെ സംസ്ഥാന അധ്യക്ഷനായിരുന്നു. ബഹദൂര്‍ഗഢ് മുനിസിപ്പല്‍ കൗണ്‍സില്‍ ചെയര്‍മാനായും അദ്ദേഹം രണ്ടുതവണ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

إرسال تعليق

0 تعليقات